ടെസ്‌ലയില്‍ മസ്‌കിന്റെ കടുംവെട്ട്; പണി പോകുന്നത് 14,000ത്തോളം ജീവനക്കാര്‍ക്ക്
ടെസ്‌ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു
വൈദ്യുത വാഹന നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെസ്‌ല വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങുന്നു. ഈ പാദത്തിന്റെ തുടക്കത്തില്‍ വൈദ്യുത വാഹന വില്‍പനയില്‍ കമ്പനിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇതാണ് 10 ശതമാനം ജീവനക്കാരെ ഒഴിവാക്കാനുള്ള കാരണം. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌ക് ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ അയച്ചിട്ടുണ്ട്.
14,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്ക്. ഈ മാസം കമ്പനിയുടെ വാഹന വില്‍പനയില്‍ വലിയ തോതില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. നാലു വര്‍ഷത്തിനിടയ്ക്ക് ആദ്യ പാദത്തില്‍ വില്‍പന താഴേക്ക് പതിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് കമ്പനി ജീവനക്കാരെ കുറയ്ക്കുന്നത്.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം