മാരുതി-ടൊയോട്ട കൂട്ടുകെട്ട് വീണ്ടും; പുത്തന്‍ ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക്
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ വിദേശത്തേക്കും കയറ്റുമതി ചെയ്യും
മാരുതി സുസുക്കിയും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും കൈകോര്‍ത്ത് ഒരുക്കുന്ന പുത്തന്‍ ഇലക്ട്രിക് കാറിന്റെ കോണ്‍സെപ്റ്റ് മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മാരുതി ഉടന്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന അര്‍ബന്‍ എസ്.യു.വിയായ ഇ.വി.എക്‌സിന്റെ ടൊയോട്ട പതിപ്പായിരിക്കും ഇത്.മാരുതി ഇ.വി.എക്‌സുമായി ടൊയോട്ട അര്‍ബന്‍ എസ്.യു.വിക്ക് നിരവധി സമാനതകളുണ്ടാകും.
അര്‍ബന്‍ എസ്.യു.വിക്ക് 4,300 എം.എം നീളവും 1,820 എം.എം വീതിയും 1,620 എം.എം ഉയരവുമാണുള്ളത്. ഇതിന് 2,700 എം.എം ആണ് വീല്‍ബേസ്.. മാരുതി ഇ.വി.എക്‌സിനെപ്പോലെ തന്നെ ഇതിന്റെ ഉയര്‍ന്ന മോഡലിന് 550 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കുന്നു.
സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇന്ത്യയിലേക്കുള്ളതും കയറ്റുമതിക്കുള്ളതുമായ അര്‍ബന്‍ എസ്.യു.വിയും ടൊയോട്ട നിര്‍മിക്കുക. പ്രതിവര്‍ഷം 1.25 ലക്ഷം കാറുകള്‍ ഇവിടെ നിര്‍മിക്കാനാവും.
ടൊയോട്ട അര്‍ബന്‍ എസ്.യു.വി കണ്‍സെപ്റ്റ് പുറത്തിറക്കിയെങ്കിലും ഇതിന്റെ ഇന്റീരിയറിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മാരുതി ഇ.വി.എക്‌സിന്റേതിന് സമാനമായ ഇന്റീരിയറായിരിക്കും ടൊയോട്ടയുടെ അര്‍ബന്‍ എസ്.യു.വിക്കും പ്രതീക്ഷിക്കുന്നത്.
Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here