അറ്റാദായത്തില്‍ 72 ശതമാനം വര്‍ധന നേടി സിഎസ്ബി ബാങ്ക്
മികച്ച റിസര്‍ട്ട് പുറത്തുവിട്ട സിഎസ്ബിയുടെ ഓഹരി വില വ്യാപാരത്തിനിടെ 10 ശതമാനം വര്‍ധിച്ചെങ്കിലും ആ നേട്ടം നിലനിര്‍ത്താനായില്ല
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സിഎസ്ബി ബാങ്ക് അറ്റാദായത്തില്‍ 72 ശതമാനം വര്‍ധന നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 68.90 കോടി രൂപയായിരുന്നു അറ്റാദായമെങ്കില്‍ ഈ വര്‍ഷം അത് 118.57 കോടിയായി കുതിച്ചുയര്‍ന്നു. അറ്റപലിശ വരുമാനം ഉയര്‍ന്നതും നീക്കിയിരുപ്പുകള്‍ കുറച്ചതുമാണ് അറ്റാദായം കൂടുതല്‍ നേടാന്‍ ബാങ്കിനെ സഹായിച്ചത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാദിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിച്ച് 278 കോടി രൂപയായി.
ഇന്ന് ഓഹരി വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ പത്തുശതമാനത്തോളം സിഎസ്ബി ബാങ്ക് ഓഹരി വില ഉയര്‍ന്നുവെങ്കിലും വ്യാപാര അന്ത്യത്തോടെ ആ നേട്ടമെല്ലാം ഒലിച്ചുപോയി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തിയും അറ്റ നിഷ്‌ക്രിയാസ്തിയും കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണുകളില്‍ ഇളവ് വന്നതോടെ സമ്പത് വ്യവസ്ഥയിലുണ്ടായ ഉണര്‍വ് ബാങ്കിന്റെ ആസ്തി മേന്മയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്റ്റര്‍ സി വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.
ബാങ്കിന്റെ വായ്പകളും ഇക്കാലയളവില്‍ കൂടിയിട്ടുണ്ട്. സ്വര്‍ണവായ്‌പേതര വിഭാഗത്തില്‍ 12.22 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ സ്വര്‍ണവായ്പ 10.33 ശതമാനം വര്‍ധിച്ചു.