ക്രെഡിറ്റ് കാര്‍ഡുകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ച് ഫെഡറല്‍ ബാങ്ക്
പുതുക്കിയ നിരക്ക് ഡിസംബര്‍ 20 മുതല്‍
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതിയനിരക്കുകള്‍ ഡിസംബര്‍ 20ന് പ്രാബല്യത്തില്‍ വരും.
പ്രതിമാസം ശരാശരി 50,000 രൂപയ്ക്ക് താഴെ ക്രെഡിറ്റ് ലിമിറ്റുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക പലിശനിരക്ക് അഥവാ ആന്വല്‍ പേഴ്‌സെന്റേജ് റേറ്റ് (APR) നിലവിലെ 41.88 ശതമാനമായി തുടരും.
മാറ്റങ്ങള്‍ ഇങ്ങനെ
പ്രതിമാസ ശരാശരി ബാലന്‍സ് (ക്രെഡിറ്റ് ലിമിറ്റ്) 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെയുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എ.പി.ആര്‍ 30 ശതമാനത്തില്‍ നിന്ന് 32.28 ശതമാനമാക്കി.
3,00,001 രൂപ മുതല്‍ 10 ലക്ഷം രൂപവരെ ലിമിറ്റുള്ളവയുടേത് 18 ശതമാനത്തില്‍ നിന്ന് 20.28 ശതമാനമായും ഉയര്‍ത്തി. 10 ലക്ഷം രൂപയ്ക്കുമേല്‍ ലിമിറ്റുള്ളവയുടെ പുതുക്കിയ നിരക്ക് 8.28 ശതമാനം. നിലവില്‍ ഇത് 5.88 ശതമാനമാണ്.