ജെ.എം.ജെ ഫിന്‍ടെക്കിന്റെ നാലാംപാദ ലാഭത്തില്‍ 183% വര്‍ധന; വരുമാനത്തിലും വളര്‍ച്ച

ഓഹരി ഒരു വര്‍ഷക്കാലയളവില്‍ നല്‍കിയത് 45% നേട്ടം

Update:2024-05-23 19:46 IST

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 46.22 ലക്ഷം രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 16.30 ലക്ഷം രൂപയില്‍ നിന്ന് 183 ശതമാനമാണ് വര്‍ധന.

നാലാം പാദത്തില്‍ വരുമാനം തൊട്ടുമുന്‍ പാദത്തേക്കാള്‍ 43 ശതമാനം വര്‍ധിച്ച് 3.07 കോടി രൂപയുമായി.
മൊത്തം വായ്പകള്‍ തൊട്ടു മുന്‍പാദമായ ഒക്ടോബര്‍-നവംബറിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സാമ്പത്തിക വര്‍ഷ കണക്കുകള്‍

2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം 2.13 കോടി രൂപയായി വര്‍ധിച്ചു. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 83.11 ലക്ഷം രൂപയില്‍ നിന്ന് 157.22 ശതമാനമാണ് വര്‍ധന
മൊത്തം വരുമാനം ഇക്കാലയളവില്‍ തൊട്ടു മുന്‍വര്‍ഷത്തെ 3.82 കോടി  രൂപയെ അപേക്ഷിച്ച് 95.34 ശതമാനം വളര്‍ച്ചയോടെ 7.46 കോടി  രൂപയായി. മൊത്തം വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 13.55 കോടി രൂപയില്‍ നിന്ന് 85.94 ശതമാനം വര്‍ധനയോടെ 25.20 കോടി രൂപയായി.
ഓഹരിയില്‍ മുന്നേറ്റം
ഒരു വര്‍ഷക്കാലയളവില്‍ 45 ശതമാനത്തിലധികം നേട്ടം ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 28.59 കോടി രൂപയാണ്.
Tags:    

Similar News