ചെറുകിട വ്യവസായികള്‍ക്ക് വായ്പകള്‍ക്കായി കൂടുതല്‍ ആശ്രയം എന്‍.ബി.എഫ്.സികള്‍

ബാങ്കുകളെക്കാള്‍ മൂന്നിരട്ടി ധനസഹായം എം.എസ്.എം.ഇകള്‍ക്ക് എന്‍.ബി.എഫ്.സികള്‍ നല്‍കി

Update: 2024-01-04 12:35 GMT

സൂക്ഷ്മ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് (എം.എസ്.എം.ഇ) ധനസഹായത്തിന് സമീപിക്കാന്‍ കഴിയുന്നത് ബാങ്കുകളെക്കാള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്ന് (എന്‍.ബി.എഫ്.സി.കള്‍) റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. ബാങ്കുകളെക്കാള്‍ 3 ഇരട്ടി വായ്പകള്‍ എന്‍.ബി.എഫ്.സികള്‍ എം.എസ്.എം.ഇകള്‍ക്ക് നല്‍കിയിരിക്കുന്നത്.

2022 മാര്‍ച്ചില്‍ ബാങ്കുകളുടെ എം.എസ്.എം.ഇ വായ്പകളില്‍ 12.7 ശതമാനവും 2023 മാര്‍ച്ചില്‍ 12.4 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. ഇതേ കാലയളവില്‍ എന്‍.ബി.എഫ്.സി.കള്‍ എം.എസ്.എം.ഇകള്‍ക്ക് നല്‍കിയ വായ്പയില്‍ യഥാക്രമം 21.2 ശതമാനവും 42.4 ശതമാനവും വളര്‍ച്ചയുണ്ടായി.

സേവന മേഖലയിലെ എം.എസ്.എം.ഇകള്‍ക്ക് എന്‍.ബി.എഫ്.സി വായ്പകളുടെ 66.6 ശതമാനം ലഭ്യമായി. 33.4 ശതമാനം നിര്‍മാണ മേഖലയ്ക്കും ലഭിച്ചു. സ്വര്‍ണ, വാഹന, ഭവന വായ്പ വിഭാഗത്തില്‍ ബാങ്കുകളില്‍ നിന്ന് കടുത്ത മത്സരം ഉള്ളത് കൊണ്ടാണ് എന്‍.ബി.എഫ്.സികള്‍ കൂടുതല്‍ ബിസിനിസ് പിടിക്കാന്‍ അവസരമായി എം.എസ്.എം.ഇ വായ്പകള്‍ നല്‍കുന്നത് വര്‍ധിപ്പിച്ചത്.

മുന്‍ഗണന വിഭാഗത്തിന് വായ്പകള്‍ നല്‍കാന്‍ സഹ-വായ്പ പദ്ധതി നടപ്പാക്കിയത് വഴി എന്‍.ബി.എഫ്.സികള്‍ക്ക് ഗുണമായി. കുറഞ്ഞ നിരക്കില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വായ്പകള്‍ നല്‍കി.

Tags:    

Similar News