മൂന്ന് പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌റ്റേഴ്‌സിനെ നിയമിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
എഫ് ഗ്രേഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം.
മൂന്നു പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌റ്റേഴ്‌സിനെ നിയമിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ആര്‍ബിഐയുടെ ഹ്യൂമന്‍ വകുപ്പ് പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ അനുസരിച്ച്, ഗ്രേഡ് എഫിലെ മൂന്ന് ഉദ്യോഗസ്ഥരായ അജയ് കുമാര്‍, എ.കെ. ചൗധരി, ദീപക് കുമാര്‍ എന്നിവരാണ്എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍. 2021-22 വര്‍ഷത്തേക്ക് ഇവര്‍ എക്‌സിക്യൂട്ടീവ് ഡയറക്‌റ്റേഴ്‌സ് ആയിരിക്കും.
പുതിയ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, അജയ് കുമാര്‍ ആര്‍ബിഐയുടെ റീജ്യണല്‍ ഡയറക്ടറായി ന്യൂഡല്‍ഹി റീജിയണല്‍ ഓഫീസിന്റെ ചുമതല വഹിക്കുകയായിരുന്നു.
മുംബൈയിലെ സൂപ്പര്‍വിഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് ജനറല്‍ മാനേജര്‍ ആയിരുന്നു എ.കെ. ചൗധരി. ആര്‍ബിഐയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള ചീഫ് ജനറല്‍ മാനേജറുമായിരുന്നു ദീപക് കുമാര്‍.
നിലവില്‍, ആര്‍ബിഐയില്‍ 4 ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ കീഴില്‍ വരുന്ന 12 എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും 30 ചീഫ് ജനറല്‍ മാനേജര്‍മാരും ആണ് ഉള്ളത്. ഡിസംബര്‍ വരെയാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ കാലാവധി.