ബോണ്ടുകള്‍ വഴി രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ എസ്ബിഐയുടെ നീക്കം

വിദേശ ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായാണ് തുക സമാഹരിക്കുന്നത്

Update:2022-05-11 12:59 IST

Photo credit: VJ/Dhanam

2023 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ടുകള്‍ വഴി രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ നീക്കവുമായി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ (SBI). വിദേശ ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായാണ് ബോണ്ടുകള്‍ വഴി ഫണ്ട് സമാഹരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ വിപണിയില്‍ നിന്ന് രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 15,430 കോടി രൂപ) സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി.

ഒരു തവണയോ ഒന്നിലധികം തവണകളായോ ഫണ്ട് സമാഹരിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2022-23 കാലയളവില്‍ യുഎസ് ഡോളറിലോ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയിലോ പബ്ലിക് ഓഫര്‍ അല്ലെങ്കില്‍ സ്വകാര്യ പ്ലെയ്സ്മെന്റ് വഴി 2 ബില്യണ്‍ ഡോളര്‍ വരെയുള്ള ദീര്‍ഘകാല ഫണ്ടുകള്‍ സമാഹരിക്കും- ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.



Tags:    

Similar News