എസ്ബിഐയുടെ ഏത് ശാഖയില്‍ നിന്നും ഒരു ലക്ഷം വരെ പിന്‍വലിക്കാം; വിശദാംശങ്ങളറിയാം

നേരത്തേ ഇത് 50,000 രൂപയായിരുന്നു. വിത്‌ഡ്രോവല്‍ ഫോം ഉപയോഗിച്ച് പിന്‍വലിക്കുന്ന തുകയുടെ പരിധിയും ഉയര്‍ത്തി. പ്രവര്‍ത്തന സമയത്തിലും മാറ്റം.

Update: 2021-05-21 03:39 GMT

കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ മുതല്‍ ഉപഭോക്താക്കള്‍ക്കായി വിവിധ സേവനങ്ങള്‍ ലഘൂകരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകളും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ സേവനമികവിന് മുന്‍നിരയില്‍ നിന്നും നയിക്കുന്നത്. എസ്ബിഐ എടിഎം ഉപയോഗത്തിലെ മാറ്റങ്ങള്‍ കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഇപ്പോളിതാ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ബിഐ.

ലോക്ക്ഡൗണും മറ്റ് നിബന്ധനകളും തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ പുതിയ നടപടി. പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും 1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തേ ഇത് 50,000 രൂപയായിരുന്നു.
വിത്ഡ്രോവല്‍ ഫോറം ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 5000 എന്നത് 25,000 രൂപയായും ഉയര്‍ത്തി. രോഗികളായവര്‍ക്കോ മുതിര്‍ന്നവര്‍ക്കോ ശാഖയിലെത്താതെ വിത്‌ഡ്രോവല്‍ ഫോം നല്‍കിയാലും ഈ തുക പിന്‍വലിപ്പിക്കാം. ഓതറൈസേഷന്‍ ലെറ്ററും അക്കൗണ്ട് ഉടമ ഒപ്പിട്ട വിത്‌ഡ്രോവല്‍ ഫോമും മതി.
മൂന്നാം കക്ഷികള്‍ക്കും (തേര്‍ഡ് പാര്‍ട്ടി) ഇതര ശാഖകളില്‍ നിന്നും ചെക്ക്് ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി. നേരത്തെ മറ്റ് ശാഖകകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല. പണം പിന്‍വലിക്കാനെത്തുന്ന മൂന്നാം കക്ഷികളുടെ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടി വരുമെന്നുമാത്രം.
ശാഖ സന്ദര്‍ശിക്കും മുമ്പ് അതാത് ശാഖയില്‍ വിളിച്ചന്വേഷിച്ചിട്ട് പോകുക.
മറ്റ് മാറ്റങ്ങള്‍
എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മാത്രം ബാങ്ക് സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. എസ്ബിഐയുടെ ടോള്‍ ഫ്രീ നമ്പറുകളിലൊന്ന് -1800 112 211 അല്ലെങ്കില്‍ 1800 425 3800 എന്നിവയും ഉപയോഗിക്കാം.
ബാങ്ക് തുറന്നിരിക്കുക നാല് മണിക്കൂര്‍ മാത്രമായിരിക്കും രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ. മെയ് 31 വരെയായിരിക്കും ഇത്. പിന്നീട് ഈ സമയം പുതുക്കിയേക്കാം.
ടോള്‍ ഫ്രീ (1800 112 211, 1800 425 3800 )സേവനം ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ബാലന്‍സ്, അവസാന 5 ഇടപാടുകള്‍ ഐവിആറിലും എസ്എംഎസ് വഴിയും അറിയാം.
എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാനും വീണ്ടും തുടങ്ങാനോ അഭ്യര്‍ത്ഥിക്കാം. എടിഎം / ഗ്രീന്‍ പിന്‍ സൃഷ്ടിക്കലും ഇതിലൂടെ നടത്താം.


Tags:    

Similar News