ഭവനവായ്പാ പലിശ കൂട്ടി എസ്ബിഐ

വനിതകള്‍ക്ക് പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും. പുതുക്കിയ നിരക്കുകള്‍ അറിയാം.

Update:2021-04-05 17:33 IST

എസ്ബിഐ ഭവനവായ്പ പലിശ നിരക്കുകൾ  വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. 25 ബേസിസ് പോയന്റ്, അതായത് കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതുക്കിയ പ്രൊസസിംഗ് ഫീ  ജിഎസ്ടി ഉള്‍പ്പെടെ 0.40ശതമാനം ഇതോടൊപ്പം വരും (മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും). അതേസമയം, വനിതകള്‍ക്ക് പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും.

കഴിഞ്ഞ മാസം ഉത്സവ ആനുകൂല്യമായി എസ്ബിഐ മാര്‍ച്ച് 31 വരെയുള്ള ഭവനവായ്പ പ്രോസസിംഗ് ഫീസ് എഴുതിത്തള്ളിയിരുന്നു.

പരിമിതമായ കാലയളവില്‍ ബാങ്ക് 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതലും 75 ലക്ഷം രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 6.75 ശതമാനം മുതലും ഭവന വായ്പാ പലിശ വാഗ്ദാനം ചെയ്യുകയും ചെയ്്തിരുന്നു.

Tags:    

Similar News