എസ്ബിഐ യോനോ ആപ്പ്, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നാളെ തടസ്സപ്പെടും!

സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനാലാണെന്നും സേവനം തടസ്സപ്പെടുന്ന സമയം അനുസരിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്താനും ബാങ്ക് ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍.

Update: 2022-01-21 12:31 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡിജിറ്റല്‍ സേവനങ്ങളും യോനോ ആപ്പും തടസ്സപ്പെടുമെന്ന് അറിയിച്ചു. സാങ്കേതിക നവീകരണത്തിന് വിധേയമാകുന്നതിനാല്‍ നാളെ വെളുപ്പിന് 02:00 മണി മുതല്‍ രാവിലെ 8:30 വരെ ആയിരിക്കും ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുക.

ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ അറിയിപ്പ് അനുസരിച്ച്, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ ഉപയോഗിക്കാനാകില്ല.

Tags:    

Similar News