3 ലക്ഷംവരെ ഇരുചക്ര വാഹന വായ്പ, എസ്ബിഐ "ഈസി റൈഡ്"
നാല് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പുതിയ ഇരുചക്ര വാഹന വായ്പാ പദ്ധതി പ്രഖ്യാപിച്ചു. എസ്ബിഐ ഈസി റൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്‌കീമിലൂടെ മൂന്ന് ലക്ഷം രൂപവരെ വായ്പ ലഭിക്കും.
യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ യോനോ ആപ്പിലൂടെ വായ്പയ്ക്ക് ആപേക്ഷിക്കാം. എസ്ബിഐ ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. 20000 രൂപ മുതലാണ് വായ്പ ലഭിക്കുന്നത്.
10.5 ശതമാനം പലിശ നിരക്കില്‍ നാല് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി . തുക വാഹന ഡീലര്‍മാരുടെ അക്കൗണ്ടിലേക്ക് ബാങ്ക് നേരിട്ട് അയക്കും. വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 85 ശതമാനം വരെയാണ് വായ്പ ലഭിക്കുക.
10.5 ശതമാനം പലിശ നിരക്കില്‍ നാല് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി . തുക വാഹന ഡീലര്‍മാരുടെ അക്കൗണ്ടിലേക്ക് ബാങ്ക് നേരിട്ട് അയക്കും. വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 85 ശതമാനം വരെയാണ് വായ്പ ലഭിക്കുക.