എസ് ബി ഐ: അറ്റാദായം ഏഴ് ശതമാനം ഇടിഞ്ഞു

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ ഇടിവ്

Update: 2021-02-04 09:29 GMT

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിട്ടാക്കടങ്ങള്‍ക്കുവേണ്ടിയുള്ള വകയിരുത്തല്‍ കൂടിയതാണ് അറ്റാദായത്തില്‍ കുറവ് വരാന്‍ പ്രധാനമായും കാരണമായിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ 5,196.22 കോടി രൂപയാണ് എസ് ബി ഐയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 5,583.4 കോടി രൂപയായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തനലാഭത്തിലും ഇടിവുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിലെ പ്രവര്‍ത്തന ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ 4.8 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.7 ശതമാനം വര്‍ധനയുണ്ട്.

മൊത്ത നിഷ്‌ക്രിയാസ്തി ഇപ്പോള്‍ 4.77 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.94 ശതമാനമായിരുന്നു.


Tags:    

Similar News