പലിശ നിരക്ക് ഉയരും, എംസിഎല്‍ആര്‍ ഉയര്‍ത്തി എസ്ബിഐ

പുതിയ നിരക്കുകള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു

Update:2022-11-15 17:19 IST

എംസിഎല്‍ആര്‍ (MCLR) ഉയര്‍ത്തി പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI). വിവിധ കാലയളവുകളിലായി 15 ബേസിസ് പോയിന്റ് അഥവാ 0.15 ശതമാനം വരെയാണ്  എംസിഎല്‍ആര്‍ വർധിപ്പിച്ചത്. പുതിയ നിരക്കുകള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ നിരക്കില്‍ (7.60 ശതമാനം) മാറ്റമില്ല. അതേ സമയം ഒരുവര്‍ഷം കാലയളവിലുള്ള എംസിഎല്‍ആര്‍ 0.10 ശതമാനം ഉയര്‍ത്തി. 8.05 ശതമാനം ആണ് പുതുക്കിയ നിരക്ക്. ഭൂരിഭാഗം ഉപഭോക്തൃ,ഭവന, വാഹന വായ്പകളിലും ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയാണ് പലിശ നിശ്ചയിക്കുന്നത്.

ഒരുമാസത്തെയും മൂന്ന് മാസത്തെയും എംസിഎല്‍ആര്‍ 0.15 ശതമാനം ഉയര്‍ത്തി 7.75 ശതമാനം ആക്കിയിട്ടുണ്ട്. ആറുമാസത്തെ എംസിഎല്‍ആര്‍ 8.05 ശതമാനം ആണ്. നിങ്ങളുടെ എസ്ബിഐ വായ്പ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍ പലിശ നിരക്ക് ഉയരും. ഇംഎഐ ചിലവുകളും വർധിക്കും.  

Tags:    

Similar News