വായ്പകള്‍ അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി എസ്ബിഐ

ക്രഡിറ്റ് റേറ്റിംഗ് ബിബിയില്‍ താഴെ ഉള്ള കമ്പനികളെ ബാങ്ക് പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Update:2022-11-14 16:15 IST

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ, കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് ബി ബി (BB) യില്‍ താഴെ ഉള്ള കമ്പനികളെ ബാങ്ക് പരിഗണിക്കുന്നില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച നേട്ടം കൈവരിച്ച എസ്ബിഐ ഇനി നഷ്ട സാധ്യതയുള്ള വായ്പകള്‍ നല്‍കാന്‍ താല്‍പ്പര്യപെടുന്നില്ല. അറ്റ നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടുവരുന്നതിലാണ്് ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡി ദിനേശ് ഖര അറിയിച്ചിരുന്നു.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ എസ്ബിഐ റെക്കോര്‍ഡ് അറ്റാദായമാണ് നേടിയത് -13265 കോടി രൂപ (73.93 % വളര്‍ച്ച). പ്രവര്‍ത്തന ലാഭം 16.82 % വര്‍ധിച്ച് 21,120 കോടി രൂപയായി. 2019ല്‍ ബിസിനസ് വായ്പകള്‍ നല്‍കിയതില്‍ എ റേറ്റിംഗിന് മുകളില്‍ ഉള്ള കമ്പനികള്‍ 58 .5 ശതമാനമായിരുന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.52 % ആണ്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.8 ശതമാനമായി കുറഞ്ഞു. നിലവില്‍ വായ്പ എടുത്തവര്‍ കൂടുതല്‍ വായ്പ ആവശ്യപ്പെടുന്ന സാഹചര്യത്തിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തുക അനുവദിക്കുന്നത്. അടുത്ത 3-5 വര്‍ഷക്കാലയളവില്‍ ആസ്തികളിലെ മികച്ച വളര്‍ച്ചയും പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തുകയുമാണ് എസ്ബിഐയുടെ ശ്രമം.

Tags:    

Similar News