വമ്പന്‍ ഓഫറുകളുമായി എസ്ബിഐ യോനോ ആപ്പ്

ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്, അപ്പാരല്‍സ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയ മേഖലയിലെല്ലാം ഓഫറുകളുണ്ട്.

Update:2021-03-03 19:02 IST

2021 ലെ സൂപ്പര്‍ ഷോപ്പിംഗ് ഓഫറുകള്‍ മാര്‍ച്ചിലും തുടര്‍ന്ന് എസ്ബിഐ. മാര്‍ച്ച് നാലുമുതല്‍ ഏഴുവരെയാണ് യോനോ സൂപ്പര്‍ സേവിംഗ്‌സ് ഡെയ്സ്-എന്ന് പേരിട്ടിട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ നടക്കുന്നത്. എസ്ബിഐയുടെ ബാങ്കിംഗ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളില്‍ കയറി ഷോപ്പിംഗ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക.

ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്, അപ്പാരല്‍സ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയ മേഖലയിലെല്ലാം ഓഫറുകളുണ്ട്. 3.6 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നതരത്തിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
യോനോ ആപ്പുള്ളവര്‍ക്കാണ് ഷോപ്പിംഗ് ഓഫറുകള്‍ ലഭ്യമാകുക.
ഫെബ്രുവരി നാലുമുതല്‍ ഏഴുവരെ സംഘടിപ്പിച്ച ആദ്യ എഡിഷനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തില്‍ നിന്നാണ് മര്‍ച്ചിലും രണ്ടാമത്തെ എഡിഷന്‍ എസ്ബിഐ അവതരിപ്പിച്ചിട്ടുള്ളതെന്ന് വാര്‍ത്താ കുറിപ്പില്‍ ബാങ്ക് വ്യക്തമാക്കി.


Tags:    

Similar News