എസ്ബിഐ ഉപഭോക്താവാണോ, ഇക്കാര്യങ്ങള്‍ക്ക് ഇനി ബാങ്കില്‍ പോവേണ്ട

രണ്ട് ടോള്‍ഫ്രീ നമ്പറുകളിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്

Update: 2022-07-05 07:06 GMT

Photo credit: VJ/Dhanam

ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വഴി നല്‍കുന്ന സേവനങ്ങളുടെ എണ്ണം ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI). ബാങ്ക് അടുത്തിടെ പുറത്തിറക്കിയ രണ്ട് ടോള്‍ഫ്രീ നമ്പറുകളിലൂടെയാണ് ( 1800 1234, 1800 2100) സേവനങ്ങള്‍ ലഭിക്കുക. ബാങ്ക് അവധി ആണെങ്കിലും ഈ സേവനങ്ങള്‍ ഉപയോഗിക്കാം.

പുതുതായി അഞ്ച് സേവനങ്ങളാണ് ടോള്‍ഫ്രീ നമ്പറിലൂടെ ബാങ്ക് നല്‍കുന്നത്. 1. ബാങ്ക് അക്കൗണ്ട് ബാലന്‍സും അവസാന അഞ്ച് ഇടപാടുകളുടെ വിവരങ്ങളും  2. എടിഎം കാര്‍ഡ് ബ്ലോക്കിംഗും ഡിസ്പാച്ച് വിവരങ്ങളും  3. പുതിയ എടിഎം കാര്‍ഡിനുള്ള അപേക്ഷ  4. ടിഡിഎസ് വിശദാംശങ്ങളും ഇ-മെയിലിലൂടെ ഇന്ററെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതും  5. ചെക്ക് ബുക്ക് ഡിസ്പാച്ച് വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് ടോള്‍ഫ്രീ നമ്പറിലൂടെ ലഭിക്കുക.

ഇന്ത്യയില്‍ നിന്ന് മാത്രമാണ് ടോള്‍ഫ്രീ നമ്പറിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുക. നിലവില്‍ യഥാക്രമം 100 മില്യണ്‍, 48 മില്യണ്‍ എസ്ബി ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News