ഇന്ത്യയുടെ ആദിത്യ-എല്‍1 സൗരദൗത്യത്തിലും പങ്കുവഹിച്ച് എസ്.എഫ്.ഒ ടെക്‌നോളജീസ്
ചന്ദ്രയാന്‍ ദൗത്യത്തിലും നെസ്റ്റ് ഗ്രൂപ്പിന്റെ ഈ മുന്‍നിര കമ്പനിയുടെ കൈയൊപ്പ് പതിഞ്ഞിരുന്നു
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നാലെ സൗരദൗത്യമായ ആദിത്യ-എല്‍1ലും നിര്‍ണായക പങ്കാളിത്തം വഹിച്ച് കേരളം ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിലെ (NeST Group) മുന്‍നിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ് (SFO Technologies). സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ (സി.ബി.റ്റി), ടെലി-കമാന്‍ഡ് റിസീവര്‍ എന്നീ രണ്ട് നിര്‍ണായക ആര്‍.എഫ് പാക്കേജുകളാണ് ആദിത്യ-എല്‍1ന് വേണ്ടി എസ്.എഫ്.ഒ ടെക്‌നോളജീസ് നിര്‍മ്മിച്ച് നല്‍കിയത്.
ഗ്രൗണ്ട് സ്റ്റേഷനുകളുടെ സഹായത്തോടെ വാഹനത്തിന്റെ സഞ്ചാരപാത നിര്‍ണയിക്കുന്ന കമാന്‍ഡുകള്‍ സ്വീകരിക്കാനാണ് ആര്‍.എഫ് പാക്കേജുകള്‍ ഉപയോഗിക്കുന്നത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാന്‍ഗീര്‍, എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒമാരുമായ അല്‍ത്താഫ് ജഹാന്‍ഗീര്‍, നാസ്‌നീന്‍ ജഹാന്‍ഗീര്‍ എന്നിവരാണ് നെസ്റ്റ് ഗ്രൂപ്പിന്റെ സാരഥികള്‍.