ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 - ഓട്ടോമൊബീല്‍സ് : ഇന്‍ഡസ് മോട്ടോഴ്‌സ്

Update:2018-03-20 16:31 IST

ന്‍ഡസ് മോട്ടോര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ മാരുതി ഡീലര്‍മാരില്‍ ഒന്നാണ്. മാരുതി ഡീലര്‍ഷിപ്പില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഈ കമ്പനി ഓരോ 15 മിനുട്ടിലും ഒരു മാരുതി കാര്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് കണക്ക്.

കോഴിക്കോട് ചകോരത്തുകുളത്തെ രജിസ്‌റ്റേര്‍ഡ് ഓഫീസും കൊച്ചി തേവരയില്‍ കോര്‍പ്പറേറ്റ് ഓഫീസും പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് മോട്ടോര്‍സ് 1986 ല്‍ ആദ്യ ഷോറൂം കോഴിക്കോട്ടാണ് തുറന്നത്. ഇപ്പോള്‍ കേരളത്തിലെമ്പാടുമായി 10 ഷോറൂമുകളും 84 ഔട്ട്‌ലെറ്റുകളും 55 വര്‍ക്ക് ഷോപ്പുകളും ഇന്‍ഡസിനുണ്ട്.

യൂസ്ഡ് കാര്‍ വിപണിയിലും സാന്നിധ്യമുള്ള കമ്പനിക്ക് സംസ്ഥാനത്തുടനീളമായി 18 ട്രൂവാല്യു ഷോപ്പുകളുമുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലോകോത്തരമായ ഡീലര്‍ഷിപ്പ് അനുഭവം നല്‍കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഇന്‍ഡസ് കാര്‍ വില്‍പ്പനയിലും സര്‍വീസിലും ഏറ്റവും മികച്ച അനുഭവം സമ്മാനിച്ചാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തത്.

Similar News