തിരുവനന്തപുരത്തേക്ക് മൂന്ന് പുതിയ പ്രതിവാര സര്‍വീസുമായി ഇത്തിഹാദ്‌

ജൂണ്‍ 15 മുതല്‍ മൊത്തം സര്‍വീസുകളുടെ എണ്ണം പത്തായി വര്‍ധിക്കും

Update:2024-03-05 17:40 IST

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ്‌ എയര്‍വേസ് ജൂണില്‍ തിരുവനന്തപുരത്തേക്ക് മൂന്ന് പുതിയ പ്രതിവാര സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഏഴ് സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനി ജൂണ്‍ 15 മുതല്‍ പ്രതിവാരം 10 സര്‍വീസുകള്‍ നടത്തും.

ഇന്ത്യയില്‍ നിന്ന് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകള്‍ ജയ്പൂരില്‍ നിന്നാണ്. പ്രതിവാരം നാലു സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ജയ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ്. ജയ്പൂരില്‍ നിന്ന് കൂടി സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇന്ത്യയിലെ ഗേറ്റ് വെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 11 ആയി വര്‍ധിക്കും.
നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം കൂടാതെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തിഹാദ്‌ സര്‍വീസ് നടത്തുന്നുണ്ട്.
2024 ജനുവരി ആദ്യം മുതല്‍ അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പുതിയ സര്‍വീസ് ആരംഭിച്ചിരുന്നു.
Tags:    

Similar News