സംസ്ഥാനത്ത്‌ ഹരിത യാത്രാ ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്; ആദ്യഘട്ടത്തിനായി ₹12,500 കോടി അനുവദിച്ചു

മൂന്ന് ഹൈഡ്രജന്‍ വാലി പദ്ധതികള്‍ക്കായി 90 കോടി വിനിയോഗിക്കും

Update:2023-12-04 18:28 IST

Image by Canva

സംസ്ഥാനത്ത് ഹരിത യാത്രാ ഇടനാഴിക്കായി 12,500 കോടി രൂപ നീക്കിവച്ച് സര്‍ക്കാര്‍. ഇതില്‍ 90 കോടി രൂപ ഹരിത ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ചെലവഴിക്കും.

ഉത്പാദനം മുതല്‍ വിതരണം വരെയുള്ള ഹൈഡ്രജന്‍ ശൃംഖലകള്‍ അടക്കമുള്ള മൂന്ന് ഹൈഡ്രജന്‍ വാലി പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാനാണ്‌ 90 കോടി രൂപ ചെലവഴിക്കുക.

കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതികള്‍ വികസിപ്പിക്കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്. കൊച്ചി വാലി പ്രൊപ്പോസല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പ്രൊപ്പോസലും തയ്യാറാക്കി വരുന്നു.
കേരളത്തിലെ പ്രധാന ഗതാഗത ഇടനാഴികളെ- അതായത് വെസ്റ്റ് കോസ്റ്റ് കനാല്‍, കോസ്റ്റല്‍ ആന്‍ഡ് ഹൈ വേയ്‌സ് എന്നിവയെ ഗ്രീന്‍ ഇക്കണോമി വ്യാപാര ഇടനാഴി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേരളം.
മൊത്തം 12,400 കോടിയുടെ ഹരിത ഗതാഗത പദ്ധതികളില്‍ 2400 കോടി വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിക്കായും 300 കോടി രൂപ ഭൂമി ഏറ്റെടുക്കലിനുമാണ്. കോസ്റ്റല്‍ ഹൈവേ പ്രോജക്ടിനായി 6,500 കോടി രൂപയും മലയോര ഹൈവേ പദ്ധതിക്കായി 3,500 കോടി രൂപയുമാണ് ചെലവഴിക്കുക.
ഹൈഡ്രജന്‍ ഉത്പാദനവും ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ടുള്ള വിഴിഞ്ഞം, കൊച്ചി കോറിഡോറിനൊപ്പം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ശൃംഖലകളൊരുക്കാനും പദ്ധതിയുണ്ട്.
2027ല്‍ തീരദേശ ഹൈവേ പദ്ധതി പൂര്‍ത്തിയാകും. തിരുവനന്തപുരം പൂവാറില്‍ നിന്നു തുടങ്ങുന്ന പദ്ധതി കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി വരെയാണ്. കൊല്ലം, വിഴിഞ്ഞം, വല്ലാര്‍പാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളെയും മറ്റു ചെറു തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നതാണ് തീരദേശപാത. 68 പ്രദേശങ്ങളിലായി 181 ഏക്കര്‍ ഭൂമിയാണ് 
മലയോര ഹൈവേ പദ്ധതി 2026ല്‍ പൂര്‍ത്തിയാകും.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

Tags:    

Similar News