റിലയന്റ് ക്രെഡിറ്റ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍
1,000 കോടി ബിസിനസ് കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍
ധനകാര്യ സ്ഥാപനമായ റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചി പാലാരിവട്ടത്ത് ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്ര താരവുമായ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സണ്ണി ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.എസ്.ബി ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി.എസ് അനന്തരാമന്‍ മുഖ്യാതിഥിയായിരുന്നു.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോയിന്റ് എം.ഡി അജു ജേക്കബ് ഡിജിറ്റല്‍ വാലറ്റ് പുറത്തിറക്കി. ഫിക്കി മുന്‍ ചെയര്‍മാന്‍ ദീപക് അസ്വാനി, റിലയന്റ് ക്രെഡിറ്റ്‌സ് വൈസ് ചെയര്‍മാന്‍ ജെയിംസ് ജോസഫ്, സി.ഇ.ഒ ജെയ്‌മോന്‍ ഐപ്പ്, ഡയറക്ടര്‍ ബേബി മാത്യു സോമതീരം, വൈസ് പ്രസിഡന്റ് സേവ്യര്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി ബിസിനസ് കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍ പറഞ്ഞു. 33 വര്‍ഷം മുന്‍പ് എന്‍.ബി.എഫ്.സി കമ്പനിയായി കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ച റിലയന്റിന് ഇന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലായി 100 ശാഖകളുണ്ട്.