നാലാം വട്ടവും കടമെടുക്കാന്‍ സംസ്ഥാനം
ഈ മാസം മാത്രം എടുക്കുന്നത് ₹5,500 കോടിയുടെ കടം
ഓണത്തിന് മുന്നോടിയായി സംസ്ഥാനം വീണ്ടും വായ്പയെടുക്കുന്നു. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവര്‍ഡ്രാഫ്റ്റിലായതോടെയാണ് വീണ്ടും ആയിരം കോടി വായ്പയെടുക്കാന്‍ തീരുമാനിക്കുന്നത്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് കടമെടുപ്പ്. ഇതോടെ ജൂലായില്‍ മാത്രം എടുക്കുന്ന വായ്പ 5,500 കോടി രൂപയാവും. സാമൂഹ്യക്ഷേമ പെന്‍ഷന്റെ ഒരു മാസത്തെ കുടിശിക നല്‍കാന്‍ 870 കോടി അനുവദിച്ചു. ഇതിനും ഓവര്‍ഡ്രാഫ്റ്റ് മറികടക്കാനുമായി കഴിഞ്ഞയാഴ്ച 2000 കോടി വായ്പയെടുത്തിരുന്നു.
ഖജനാവില്‍ മിച്ചമില്ലാതായതോടെ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോയിരുന്നത്. പരമാവധി നിത്യനിദാന വായ്പാ തുകയായ 1,670 കോടി രൂപയാണ് ഓവര്‍ഡ്രാഫ്റ്റായി അനുവദിക്കുക. ഇത് രണ്ടും ചേര്‍ന്ന് 3,000 കോടിയിലേറെ രൂപ രണ്ടാഴ്ച കൊണ്ട് തിരിച്ചെത്തിയില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ പ്രതിസന്ധിയിലാകും. 2,000 കോടി രൂപ ഉടന്‍ കടമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്.
ശേഷിക്കുന്ന വായ്പ 2,890 കോടി മാത്രം