ഒടുവിൽ ക്രിസ്മസ് ഫെയറുമായി സപ്ലൈകോ; സാധനങ്ങളുടെ അളവ് കുറയും

13 ഇനം സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കാന്‍ നടപടിയായി

Update:2023-12-18 19:08 IST

Image Courtesy: Supplyco.in

സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21ന് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ മാത്രമാകും ഇത്തവണ ക്രിസ്മസ് ഫെയര്‍. അരിയും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സപ്ലൈകോ അറിയിച്ചു.

പതിമൂന്നിനം സബ്‌സിഡി സാധനങ്ങളുള്‍പ്പെടെയുള്ളവ ഫെയറില്‍ ലഭ്യമാക്കും. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ നിലവില്‍ ലഭിക്കുന്ന അളവിലായിരിക്കില്ലെന്നും പരിധിയുണ്ടാകുമെന്നുമാണ് സപ്ലൈകോ അറിയിക്കുന്നത്. മുളക് ഉള്‍പ്പെടെ വിലക്കൂടുതലുള്ള സാധനങ്ങളുടെ അളവ് കുറയ്ക്കും. ഓണത്തിനും മുളക് ഒരു കിലോയ്ക്ക് പകരം 250 ഗ്രാമാണ് നല്‍കിയത്.
വിതരണ കമ്പനികള്‍ക്ക് 800 കോടി രൂപയോളം കുടിശികയിനത്തില്‍ നല്‍കാനുള്ളിതിനാല്‍ പലരും സപ്ലെകോ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല. ഇത് ഇത്തവണ ക്രിസ്മസ് ചന്തയുണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇരുപതിലേറെ വിതരണക്കാരുമായി മന്ത്രി ജി.ആര്‍ അനില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിതരണക്കാര്‍ തയ്യാറായത്.
Tags:    

Similar News