വസ്ത്ര വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ആവാന്‍ 'ഫാവോ' ആപ്പ്

റീറ്റെയ്ല്‍ ഉടമകള്‍ക്ക് മാര്‍ക്കറ്റിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും വേഗത്തില്‍ കടകളിലേക്ക് എത്തിക്കാനും ഫാവോ പ്രയോജനപ്പെടും

Update:2023-08-26 11:51 IST

ഫാവോ വെഞ്ചേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അഷ്വാക് നിക്കോട്ടിന്‍, അബ്ബാസ് അദ്ധറ, ഷെജു ടി, ഡയറക്ടര്‍മാരായ റജിന്‍ ഗഫാര്‍, സജിത്ത് യു കെ, ഷെമീര്‍ പി എ, ജനറല്‍ മാനേജര്‍ നൗഫല്‍ അലി എന്നിവര്‍ ചേര്‍ന്ന് 'ഫാവോ' ആപ്പ് പുറത്തിറക്കുന്നു

വസ്ത്രനിര്‍മാണ-വില്‍പ്പന മേഖലയില്‍ പുത്തന്‍ വ്യാപാരസാധ്യതകളുമായി 'ഫാവോ' (FAWOW) ആപ്പ് പ്രവര്‍ത്തനം തുടങ്ങി. ഫാഷന്‍, ടെക്സ്റ്റൈല്‍ മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യൂറേറ്റഡ് ഫാഷന്‍ ബിസിനസ് ടു ബിസിനസ് ആപ്പാണ് ഫാവോ. വസ്ത്രനിര്‍മ്മാതാക്കളുടെയും വ്യാപാരികളുടെയും സംഘടനയായ സിഗ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആപ്പ് പുറത്തിറക്കിയതെന്ന് കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ ബിസിനസ് സാധ്യതകളിലേക്ക്

വസ്ത്രവ്യാപര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യാപാരം വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രാരംഭഘട്ടം മുതല്‍ 100 ഓളം ബ്രാന്‍ഡുകള്‍ ഫാവോയുടെ ഭാഗമാകും. റീറ്റെയ്ല്‍ ഉടമകള്‍ക്ക് മാര്‍ക്കറ്റിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും വേഗത്തില്‍ കടകളിലേക്ക് എത്തിക്കാനും ഫാവോ പ്രയോജനപ്പെടും.

കേരളത്തില്‍ അകത്തും പുറത്തും വസ്ത്രനിര്‍മാണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 130 ഓഹരിയുടമകളടങ്ങുന്ന ഫാവോ വെന്‍ഞ്ചേഴ്‌സാണ് ആപ്പിന് പിന്നില്‍. ഫാവോ വെഞ്ചേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അഷ്വാക് നിക്കോട്ടിന്‍, അബ്ബാസ് അദ്ധറ, ഷെജു ടി, ഡയറക്ടര്‍മാരായ റജിന്‍ ഗഫാര്‍, സജിത്ത് യു കെ, ഷെമീര്‍ പി എ, ജനറല്‍ മാനേജര്‍ നൗഫല്‍ അലി എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്.


Tags:    

Similar News