ആയുര്‍വേദം ജീവിതശൈലിയാക്കണം: പ്രിയദര്‍ശന്‍

വൈദ്യരത്‌നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്തു

Update:2023-07-13 13:05 IST

വൈദ്യരത്‌നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍വഹിക്കുന്നു

ആയുര്‍വേദം ജീവിതശൈലിയാക്കണമെന്നും നിഷ്ഠയുടെ ശാസ്ത്രമാണിതെന്നും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദര്‍ശന്‍. റീജിയണല്‍ തിയേറ്ററില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിന്റെ ശക്തികളിലൊന്നാണ് ആയുര്‍വേദമെന്നും ആരോഗ്യപരിപാലനത്തില്‍ ചിട്ടയും പരിരക്ഷയും ഉറപ്പാക്കാന്‍ ആയുര്‍വേദം സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗനിര്‍ണയത്തിനുള്ള വൈദഗ്ധ്യമാണ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനയോഗ്യതയെന്ന് അനുസ്മരണപ്രഭാഷണത്തില്‍ എഴുത്തുകാരനായ കെ.സി.നാരായണന്‍ അഭിപ്രായപ്പെട്ടു. ദൃഷ്ടികൊണ്ടും സ്പര്‍ശം കൊണ്ടും ഗന്ധത്താലും രോഗനിര്‍ണയവും ചികിത്സയും നടത്തിയിരുന്ന നാടായിരുന്നു നമ്മുടേതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി.നീലകണ്ഠന്‍ മൂസ്സിന്റ ഇരുപത്തിയാറാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് സ്ഥാപക ദിനം ആചരിച്ചത്. വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ്സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Tags:    

Similar News