നിങ്ങള്‍ക്കും ഗള്‍ഫിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ബിസിനസ് ചെയ്യാം; ഇതാ അതിനുള്ള വഴി

ചെറിയ വിപണിയില്‍ ഒതുങ്ങി നില്‍ക്കാതെ ലോകത്തിലെ പുതിയ അവസരങ്ങള്‍ മുതലെടുത്ത് ഏതൊരു സംരംഭകനും വളരാം

Update:2024-10-02 10:00 IST

Image by Canva

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മാത്രം വില്‍പ്പന നടത്തിയിരുന്ന ഒരു നല്ലെണ്ണ ബ്രാന്‍ഡുണ്ടായിരുന്നു. പതുക്കെ പതുക്കെ ജില്ല മുഴുവനുള്ള കടകളിലേക്ക് എത്താന്‍ തുടങ്ങി. പക്ഷേ ഇന്ന് ആ ബ്രാന്‍ഡ് ലോകത്തെ 35 രാജ്യങ്ങളില്‍ ലഭ്യമാണ്. നല്ലെണ്ണ എന്ന ഒറ്റ ഉല്‍പ്പന്നത്തില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്ന വിപണിയില്‍ വ്യത്യസ്ത ഉല്‍പ്പന്നശ്രേണിയും ഇവര്‍ക്ക് സ്വന്തം!

ഇതുപോലെ അതിരുകള്‍ ലംഘിച്ച് ഏതൊരു പരമ്പരാഗത ബിസിനസിനും വളരാനാകും. കേരളത്തില്‍ തന്നെ ഒട്ടേറെ വിജയകഥകള്‍ ഈ രംഗത്തുണ്ട് താനും. എങ്ങനെയാണ് ഇവര്‍ കേരളത്തിന്റെയും ഇന്ത്യയുടെയുമെല്ലാം അതിര്‍ത്തികള്‍ കടന്ന് വിദേശ വിപണികളിലേക്ക് എത്തിയത്? നിങ്ങള്‍ക്കും ഇതുപോലെയൊക്കെ പറ്റുമോ?

ഏതൊരു സംരംഭകര്‍ക്കും ഇതൊക്കെ സാധിക്കുമെന്ന് പറയും കണ്ണൂരില്‍ നിന്ന് ലോകരാജ്യങ്ങളിലേക്ക് ബിസിനസ് വളര്‍ത്തിയ എബിസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മദനി.

പാര്‍ട്ടൈം ജോലികള്‍ ചെയ്ത്, പിന്നീട് സംരംഭകത്വത്തിലേക്ക് കടന്ന ഒരു സംരംഭകനാണ് മുഹമ്മദ് മദനി. ആദ്യ സംരംഭം ഒറ്റ മുറി കടയില്‍ നിന്നായിരുന്നു. ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 40 ലേറെ ബിസിനസുകള്‍ക്ക് നേതൃത്വം നല്‍കുന്നു ഇദ്ദേഹം.

ധനം ബിസിനസ് മീഡിയ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് കോഴിക്കോട് ഒക്ടോബര്‍ എട്ടിന് മലബാര്‍ പാലസില്‍ നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ വെച്ച് മുഹമ്മദ് മദനി അതിരുകളില്ലാതെ എങ്ങനെ ബിസിനസ് വളര്‍ത്താമെന്നത് വിശദീകരിക്കും.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന സമിറ്റില്‍ ഇത് കൂടാതെ ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ട ഒട്ടനവധി കാര്യങ്ങള്‍ പത്തിലേറെ വിദഗ്ധര്‍ വിശദീകരിക്കും.

പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഇനിയുള്ളത്. താത്പര്യമുള്ളവര്‍ വേഗം ബുക്ക് ചെയ്യുക.

ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,950 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com


Tags:    

Similar News