കേരളത്തിന് ഇനി ഒരു ലക്ഷം കോടി രൂപ വരെ വായ്പയെടുക്കാം; പരിധി ഉയര്‍ത്തി

കേരളമടക്കം ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്താനാണ് തീരുമാനമായത്. വിശദാംശങ്ങളറിയാം.

Update: 2021-06-11 07:39 GMT

കേരളത്തിന്റെ വായ്പാ പരിധി ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തി കേന്ദ്രം. കേരളത്തിനു പുറമെ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്. ഇക്കാര്യത്തിനാണ് തീരുമാനമായിട്ടുള്ളത്.

കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ആധാറും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുമ്പ് തന്നെ ഈ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.
കടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ വലയും; ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
കേരളത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വിശദമാക്കി.


Tags:    

Similar News