വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ വാങ്ങല്‍ ശേഷി കൂടി കൂട്ടാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.
ഇതിനായി 16 ഇന ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. കൃഷി കൂടുതല്‍ മത്സരക്ഷമാകുകയും വിള വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊക്കെയാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. 2.83 ലക്ഷം കോടി രൂപയാണ് ബജറ്റില്‍, കര്‍ഷിക്കും അനുബന്ധ മേഖലകള്‍ക്കും ഗ്രാമീണ വികസനത്തിനും ജലസേചനത്തിനുമൊക്കെയായി നീക്കി വെച്ചിരിക്കുന്നത്.
എന്നാല്‍ 16 ഇന പദ്ധതികളില്‍ പലതും സംസ്ഥാന സര്‍ക്കാരുകളുടെ കൂടി സഹകരണത്തോടെ മാത്രം നടത്താവുന്നവയാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായേക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് എത്രമാത്രം ഫലം കിട്ടുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. 16 ഇന പരിപാടികളില്‍ പലതും നേരത്തെ തുടക്കമിട്ടവയാണെന്ന് യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്.
2016 ലെ അഗ്രികള്‍ചറല്‍ ലാന്‍ഡ് ലീസിംഗ് ആക്റ്റ്, 2017 ലെ മോഡല്‍ അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് ആന്‍ഡ് മാര്‍ക്കറ്റിംഗ് ആക്ട്, 2018 ലെ മോഡല്‍ അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് ആന്റ് ലൈവ്‌സ്റ്റോക്ക് കോണ്‍ട്രാക്റ്റ് ഫാര്‍മിംഗ് ആന്റ് സര്‍വീസസ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയൊക്കെ നടപ്പാലാക്കുന്നതിലൂടെ മാത്രമേ ലക്ഷ്യം കാണാനാവൂ എന്നതിനാല്‍ ഇവ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ 100 ജലദൗര്‍ലഭ്യ ജില്ലകളെ തെരഞ്ഞെടുത്ത് അവിടെ ജലസേചനത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 15 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്. പിഎം കെയുഎസ് യു എം പദ്ധതി വ്യാപിപ്പിച്ച് 20 കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കുകയാണ് മറ്റൊരു പദ്ധതി. പാല്‍ സംസ്‌കരണ ശേഷി 5.35 കോടി ടണ്ണില്‍ 2025 ഓടെ 11 ടണ്ണായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. മത്സ്യബന്ധന രംഗത്ത് സാഗര്‍മിത്ര പദ്ധതിയും പ്രഖ്യാപിച്ചു. 2022-23 ഓടെ 200 ലക്ഷം ടണ്‍ മത്സ്യ ഉല്‍പ്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാര്‍ഷിക മേഖലയിലെ ചില പ്രധാന പ്രഖ്യാപനങ്ങള്‍
- കാര്‍ഷിക യന്ത്രവത്കരണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നു
- 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും
- കര്‍ഷകര്‍ക്കായി കിസാന്‍ റെയ്ല്‍ പദ്ധതി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക ബോഗി
- കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും. രാജ്യാന്തര വിപണി ലക്ഷ്യമിട്ട് വ്യോമയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
- തരിശായ സ്ഥലങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും
- കര്‍ഷകര്‍ക്കായി 16 ഇന കര്‍മ പദ്ധതി നടപ്പാക്കും
- മത്സ്യ ഉല്‍പ്പാദനം 200 ലക്ഷം ടണ്ണായി ഉയര്‍ത്തും
- 2021 ല്‍ രാജ്യത്തെ പാലുല്‍പ്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും
- ഹോര്‍ട്ടി കള്‍ചര്‍ മേഖലയില്‍ ഒരു ഉല്‍പ്പന്നം ഒരു ജില്ല പദ്ധതി നടപ്പാക്കും
- നബാര്‍ഡ് റീ ഫിനാന്‍സ് പദ്ധതികള്‍ വിപൂലീകരിക്കും
- പുതിയ സംഭരണ ശാലകള്‍ തുറക്കും
- ഗ്രാമവികസനം, കൃഷി അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തും
- കാര്‍ഷിക വായ്പയ്ക്കായി 15 ലക്ഷം കോടി വകയിരുത്തും
- 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
- ജൈവ-രാസ വളങ്ങളുടെ തുല്യ ഉപയോഗിക്കുന്ന കൃഷി രീതി പ്രോത്സാഹിപ്പിക്കും
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline