കോവിഡ് വെല്ലുവിളികളിലും ഇന്ത്യയില്‍ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചു

വ്യാപാരക്കമ്മി കഴിഞ്ഞ മാസം 21.7 ശതകോടി ഡോളറായി കുറഞ്ഞു.

Update: 2022-01-15 13:22 GMT

Infographic vector created by freepik - www.freepik.com

ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം വര്‍ധിക്കുമ്പോഴും ജനങ്ങള്‍ വിലകയറ്റത്തില്‍ പൊറുതി മുട്ടുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയുംഇറക്കുമതിയും റെക്കോര്‍ഡ് നിലയില്‍. രാജ്യത്തിന്റെ വ്യാപാര കമ്മി നവംബറില്‍ റെക്കോര്‍ഡ് 22.9 ശതകോടി ഡോളര്‍ എത്തിയത് കഴിഞ്ഞ മാസം 21.7 ശതകോടി ഡോളറായി കുറഞ്ഞു.

കയറ്റുമതി മൂല്യം നവംബറില്‍ 30 ശതകോടി ഡോളറായിരുന്നത് ഡിസംബറില്‍ 37.8 ശതകോടി യായി ഉയര്‍ന്നു. ഇറക്കുമതി യിലും റെക്കോര്‍ഡ് ഉയര്‍ച്ച -നവംബറില്‍ 52.9 ശത കോടി ഡോളറില്‍ നിന്ന് ഡിസംബറില്‍ 59.5 ശത കോടി ഡോളറായി മറ്റൊരു റിക്കോര്‍ഡ് കൈവരിച്ചു.
ഇറക്കുമതി ചെലവുകളില്‍ മുന്നില്‍ ക്രൂഡ് ഓയില്‍ (19.2 ശതകോടി ഡോളര്‍), സ്വര്‍ണം (4.7 ശത കോടി ), എണ്ണ, രത്‌നങ്ങള്‍ ഒഴികെ ഉള്ള ആഭരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയിലും വന്‍ വര്‍ധനവ് ഉണ്ടായി. ഇത് 35.5 ശതകോടി ഡോളര്‍. കയറ്റുമതിയില്‍ എണ്ണ ഉല്‍പന്നങ്ങള്‍ 5.9 ശതകോടി ഡോളര്‍ നേടിതന്നപ്പോള്‍ എണ്ണ ഒഴികെ ഉള്ള ഉല്‍പന്നങ്ങള്‍ 31.9 ശതകോടി ഡോളര്‍ നേടി.
സാമ്പത്തിക രംഗം സാധാരണ യിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണ് ഇറക്കുമതിയിലും കയറ്റുമതിയിലും കോവിഡിന് മുന്‍പുള്ള കാലയളവിനേക്കാള്‍ മെച്ചപ്പെട്ട് നില്‍ക്കുന്നതെന്ന് അക്വിറ്റ് റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനം അഭിപ്രായപ്പെട്ടു.
ഈ സാമ്പത്തിക വര്‍ഷം (2021-22) ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഇറക്കുമതി 21.8 ശതമാനം വര്‍ധിച്ച് 443.8 ശതകോടി ഡോളറായി. വ്യാവസായിക ഡിമാന്‍ഡ് വര്‍ധിച്ചതും, ഡോളര്‍ മൂല്യം, ഉല്‍പന്ന വിലയില്‍ വര്‍ധനവ് എന്നിവ ഇറക്കുമതി ചിലവ് ഉയരാന്‍ കാരണമായി.
കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, എണ്ണ കുരു, രാസ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവ ഇറക്കുമതിയില്‍ മുന്നിട്ട് നിന്ന്. കറന്റ് അക്കൗണ്ട് കമ്മി 2021 -22 ല്‍ 46 ശതകോടി ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.


Tags:    

Similar News