കടുത്ത ചെലവു നിയന്ത്രണം; പുതിയ പദ്ധതികളില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

Update: 2020-06-05 08:21 GMT

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പണം അനുവദിക്കൂ.  കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനിടയില്‍ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാര്‍ച്ച് 31 വരെ താത്കാലികമായി നിര്‍ത്തിവെയ്ക്കും.

പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, പൊതു സാമ്പത്തിക സ്രോതസുകളില്‍ മുമ്പെങ്ങുമുണ്ടാകാത്തവിധമുള്ള ആവശ്യം ഉയര്‍ന്നുവരുന്നു.
മാറുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായി വിവേകപൂര്‍വ്വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട ്-ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News