ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കൂടി.

Update:2022-02-08 12:30 IST

തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. പവന് ഇന്നലെ 80 രൂപയാണ് ഉയര്‍ന്നതെങ്കില്‍ ഇന്ന് 160 രൂപ ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരുപവന്‍ സ്വര്‍ണത്തിന് 36,320 രൂപയായി. ഇന്നലെ 36,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസം ഉയരാതെ നിന്ന സ്വര്‍ണവില ഇന്നലെയാണ് കയറാന്‍ തുടങ്ങിയത്.

ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 4540 രൂപയാണ്. 24 കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4953 രൂപയുമാണ് വില. ഗ്രാമിന് 30 രൂപയാണ് രണ്ട് ദിവസത്തില്‍ ഉയര്‍ന്നത്.
45400 രൂപയാണ് ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്. ഫെബ്രുവരി ഒന്നിന് 44,900 രൂപയായിരുന്നു. ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് ഉയര്‍ന്ന നിരക്കാകും.
ആഭരണങ്ങള്‍ക്കും വജ്രാഭരണങ്ങള്‍ക്കൊപ്പവും സാധാരണയായി വില്‍ക്കുന്ന ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് 3750 രൂപയാണ്ഗ്രാമിന് വില. ഒരു പവന്‍ 18 ക്യാരറ്റ് സ്വര്‍ണത്തിന് വില 30,000 രൂപയാണ്.
പണിക്കൂലിയും ജിഎസ്ടിയും വേറെ ഈടാക്കും. വെള്ളി ഗ്രാമിന് 67 രൂപയും ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയുമാണ് വില.


Tags:    

Similar News