സ്വര്‍ണാഭരണ കയറ്റുമതിയില്‍ 27.76 % ഇടിവ്
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ് പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍.;
സ്വര്‍ണാഭരണ കയറ്റുമതിയില്‍ 2021 -22 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണാഭരണ കയറ്റുമതി മൂല്യം 27.76 % കുറഞ്ഞ് 6137 .17 ദശലക്ഷം ഡോളറായി. അലങ്കാരമല്ലാത്ത സ്വര്‍ണ ആഭരണങ്ങളുടെ കയറ്റുമതി 59.43 % കുറഞ്ഞ് 2487.03 ഡോളറും, സ്റ്റ്‌ഡെഡ് സ്വര്‍ണ്ണ ആഭരങ്ങളുടെ കയറ്റുമതി 54 .33 % വര്‍ധിച്ച് 3650 .14 ഡോളറായി. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 95.53 ശതമാനം ഉയര്‍ന്ന് 1691 .86 കോടി ഡോളര്‍ രേഖപ്പെടുത്തി.
രത്‌നങ്ങളും സ്വര്‍ണ-വെള്ളി എല്ലാം ഉള്‍പ്പെട്ട ആഭരണ കയറ്റുമതി 3.54 % വര്‍ധിച്ച് രാജ്യത്തിന് 26 .04 ശത കോടി ഡോളറായി. 2021 ല്‍ ആഭരണ കയറ്റുമതി പ്രതീക്ഷിച്ചതിലും കൂടുതലാണന്ന് ജെംസ് ആന്‍ഡ് ജുവലറി എക്‌സ് പോര്‍ട്ട് പ്രൊമോഷന്‍ അധ്യക്ഷന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു.
അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതി 41.65 ശത കോടി ഡോളര്‍ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2022 -23 കേന്ദ്ര ബജറ്റില്‍ വജ്രം (cut and polished), സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറക്കാനും പരുക്കന്‍ വജ്രങ്ങള്‍ മുംബൈയിലും സൂറത്തിലെ പ്രത്യേക വിജ്ഞാപനം ചെയ്ത മേഖലയില്‍ വില്‍ക്കാനുള്ള അനുമതിക്കായി നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ മൊത്തം ആഭരണ കയറ്റുമതി 70 ശതകോടി ഡോളറായി ഉയര്‍ത്താന്‍ ഏതാനുംം വര്‍ഷങ്ങള്‍ക്കകം സാധിക്കുമെന്ന് കോളിന്‍ ഷാ പറഞ്ഞു.
കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ആഭരണങ്ങളുടെ പ്രധാന വിപണി അമേരിക്കയാണ് (മൊത്തം കയറ്റുമതിയുടെ 38.33 %. ഹോംഗ് കോംഗ് (24 .46 %), യു എ ഇ (13 .87 %), ബെല്‍ജിയം (4 .10 %), ഇസ്രായേല്‍ (3 .84 %) തുടങ്ങിയ രാജ്യങ്ങളാണ് മറ്റ് പ്രധാനപ്പെട്ട ഉപഭോക്താക്കള്‍.