സ്വര്‍ണ വില; കേരളത്തില്‍ കുറഞ്ഞു, ദേശീയ തലത്തില്‍ മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന വില
സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 37040 രൂപയായി. ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില 4680 രൂപയായിരുന്നു. അതേസമയം അന്താരാഷ്ട്ര വിലകളിലെ നേട്ടം കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ദൃഢമായി.
എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.8% ഉയര്‍ന്ന് 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 49,506 രൂപയിലെത്തി. വെള്ളി കിലോയ്ക്ക് 1% ഉയര്‍ന്ന് 63,630 രൂപയായി.
ആഗോള വിപണിയില്‍, സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,859 ഡോളര്‍ എന്ന മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
മറ്റ് വിലയേറിയ ലോഹങ്ങളില്‍, വെള്ളി ഔണ്‍സിന് 0.7% ഉയര്‍ന്ന് 23.74 ഡോളറിലെത്തി. പ്ലാറ്റിനം 0.8% ഉയര്‍ന്ന് 1,036.14 ഡോളറിലെത്തി.
ഉക്രെയ്നിലെ ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ സ്വര്‍ണത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.