ഒറ്റയടിക്ക് മുകളിലേക്ക് കയറി സ്വര്‍ണവില
24 കാരറ്റ് സ്വര്‍ണത്തിന് വിലക്കുറവ്.
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 75 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ വിലയില്‍ ഒറ്റ ദിവസം കൊണ്ട് 600 രൂപയും ഉയര്‍ന്നു. ഇതോടെ ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4590 രൂപയാണ്. ഒരു പവന് വില 36720 രൂപ. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 4515 രൂപയും പവന് 36120 രൂപയുമായിരുന്നു.
അതേസമയം 24 കാരറ്റ് വിഭാഗത്തില്‍ സ്വര്‍ണ്ണ വില 27 രൂപ ഗ്രാമിന് കുറഞ്ഞു. ഇന്നലെ ഗ്രാമിന് 4926 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 4899 രൂപയായി. ഒരുപവന്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 39408 രൂപയായിരുന്നു ഇന്നലെ.
24 കാരറ്റിന് ഇന്ന് പവന് വില 216 രൂപ കുറഞ്ഞ് 39192 രൂപയായി. 18 ക്യാരറ്റ് സ്വര്‍ണത്തിന് 3710 രൂപയാണ് ഇന്നത്തെ വില. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളി ഗ്രാമിന് 67 രൂപയുമാണ് വില.