പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 % വര്‍ക്ക് ഫ്രം ഹോം പരിഗണിക്കാന്‍ കേന്ദ്രം
നിലവില്‍ മേഖലയില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്
പ്രത്യേക സാമ്പത്തിക മേഖലകളില്‍ (SEZs) പ്രവര്‍ത്തിക്കുന്ന യൂണീറ്റുകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോം (Work From Home) അനുവദിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കും. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ (Piyush Goyal) ആണ് ഇക്കാര്യം അറിയിച്ചത്. ചെറിയ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സേവന മേഖലയിലെ കയറ്റുമതി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
നിലവില്‍ പ്രേത്യക സാമ്പത്തിക മേഖലകളില്‍, 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വര്‍ക്ക് ഫ്രാം ഹോം അനുവദിക്കുന്നത് പരമാവധി ഒരു വര്‍ഷം വരെയാണ്. തീരുമാനം അനുകൂലമാവുകയാണെങ്കില്‍ മേഖലയിലെ കമ്പനികള്‍ക്ക് പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാം.
കോവിഡ് കാലത്ത് സാമ്പത്തിക മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത് സേവന മേഖലയിലെ കയറ്റുമതി ഉയര്‍ത്താന്‍ സാഹിയിച്ചെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 254 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് സേവന മേഖലയില്‍ രാജ്യം നേടിയത്. 2030 ഓടെ 2 ട്രില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്ര വ്യാപാരം ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്.