വിപ്രോയിലെ 'ശത്രു ഓഹരികൾ' സർക്കാർ ഇൻഷുറൻസ് കമ്പനികൾക്ക് വിറ്റു

Update: 2019-04-05 10:16 GMT

പ്രമുഖ ഐറ്റി കമ്പനിയായ വിപ്രോയിലെ 'എനിമി ഷെയറുകൾ' വിറ്റഴിച്ചതിലൂടെ സർക്കാർ നേടിയത് 1,150 കോടി രൂപ. ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന ആസ്തികളെയാണ് എനിമി പ്രോപ്പർട്ടി എന്ന് പറയുന്നത്.

എനിമി പ്രോപ്പർട്ടികളും ഓഹരികളും കൈകാര്യം ചെയ്യുന്ന സർക്കാർ സ്ഥാപനമായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യയുടെ പക്കലായിരുന്നു ഈ ഓഹരികളെല്ലാം. വിപ്രോയുടെ 4.43 കോടി ഓഹരികളാണ് 'എനിമി ഷെയറു'കളായി ഉണ്ടായിരുന്നത്. ഓഹരിയൊന്നിന് 258.90 രൂപയ്ക്കാണ് ഇവ വിറ്റത്.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി), ജനറൽ ഇൻഷുറൻസ് കോർപറേഷൻ, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കോർപറേഷൻ എന്നിവരാണ് ഈ ഓഹരികൾ വാങ്ങിയത്. 3.86 കോടി ഷെയറുകൾ എൽഐസി വാങ്ങി.

സർക്കാരിന്റെ ഡൈവെസ്റ്റ്മെൻറ്റ് (ഓഹരി വിറ്റഴിക്കൽ) സ്കീമിലേക്കാണ് ഇതിന്റെ തുക നിക്ഷേപിക്കുക.

Similar News