ജിഎസ്ടി: ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ വന്‍ ബാധ്യത!
വിദേശ കമ്പനികള്‍ക്കായി ബ്രോക്കര്‍ സര്‍വീസ് നല്‍കുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം? ജി എസ് ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഡ്വ. കെ എസ് ഹരിഹരന്‍ മറുപടി പറയുന്നു.;
ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബിസിനസുകാര്‍ക്ക് നിരവധി സംശയങ്ങള്‍ ഇപ്പോഴുമുണ്ട്. വിദേശ കമ്പനിക്ക് നല്‍കുന്ന സേവനത്തിന്റെ നികുതി ബാധ്യത സംബന്ധിച്ച ഒരു സംശയവും അതിന്റെ മറുപടിയും ഇതാ.
ചോദ്യം: ഞാന്‍ ഒരു ടാക്‌സ് കണ്‍സള്‍ട്ടന്റ് ആണ്. എന്റെ ക്ലയന്റ് ആയ ഒരു വ്യക്തി ഒരു വിദേശ കമ്പനിയ്ക്ക് ഇന്ത്യയില്‍ നിന്നും പലചരക്കു സാധനങ്ങളില്‍ ഇടപാടു നടത്തുവാനായി ഒരു ഡീലറെ പരിചയപ്പെടുത്തിക്കൊടുത്തു. എന്റെ ക്ലയന്റിന് ആ വിദേശ കമ്പനി യു.എസ്. ഡോളര്‍ ആയി കമ്മീഷന്‍ നല്‍കുകയും ചെയ്തു. എന്റെ ക്ലയന്റ് കേരളത്തില്‍ ഓഫീസുള്ള കേരളത്തില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള ഒരു വ്യക്തിയാണ്. ഇദ്ദേഹം ആ വിദേശ കമ്പനിയ്ക്കു നല്‍കിയ സേവനം എക്‌സ്‌പോര്‍ട്ട് ആണോ? ഈ സേവനത്തിന്റെ നികുതിബാധ്യത കണക്കാക്കേണ്ടത് എങ്ങനെയാണ്?
- ലക്ഷ്മി, കൊല്ലം.
ഉത്തരം:
ചോദ്യത്തില്‍ പറയുന്ന വ്യക്തി സപ്ലൈ ചെയ്യുന്നത് ബ്രോക്കര്‍ സര്‍വീസ് ആണ്. IGST ആക്റ്റിന്റെ സെക്ഷന്‍ 2(13) പ്രകാരം ബ്രോക്കര്‍ സര്‍വീസിനെ ഒരു 'ഇന്റര്‍മീഡിയറി' സര്‍വീസ് ആയാണ് കണക്കാക്കുന്നത്.
ഒരു സര്‍വീസിന്റെ സപ്ലൈ 'എക്‌സ്‌പോര്‍ട്ട് ഓഫ് സര്‍വീസ്' ആയി കണക്കാക്കണമെങ്കില്‍ IGST ആക്റ്റിന്റെ സെക്ഷന്‍ 2(6)ല്‍ പറയുന്ന വ്യവസ്ഥകളെല്ലാം തികഞ്ഞിരിക്കണം. സെക്ഷന്‍ 2(6)ല്‍ പറയുന്ന വ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്:
1. സര്‍വീസ് സപ്ലൈ ചെയ്യുന്ന വ്യക്തി ഇന്ത്യയിലുള്ള വ്യക്തിയായിരിക്കണം;
2. സര്‍വീസ് സപ്ലൈ സ്വീകരിക്കുന്ന വ്യക്തി ഇന്ത്യയ്ക്കു പുറത്തുള്ള വ്യക്തിയായിരിക്കണം;
3. സര്‍വീസ് സപ്ലൈ നടത്തുന്ന സ്ഥലം, അഥവാ 'പ്ലെയ്‌സ് ഓഫ് സപ്ലൈ' ഇന്ത്യയ്ക്കു പുറത്തായിരിക്കണം;
4. അത്തരം സര്‍വീസിനുള്ള പേയ്‌മെന്റ് സപ്ലെയര്‍ക്ക് ലഭിച്ചിരിക്കുന്നത് കണ്‍വെര്‍ട്ടിബിള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആയിട്ടോ, ആര്‍ ബി ഐ അനുവദിക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ റുപീ ആയിട്ടോ ആയിരിക്കണം;
5. സര്‍വീസിന്റെ സപ്ലയറും സ്വീകര്‍ത്താവും കേവലം ഒരേ വ്യക്തിയുടെ രണ്ടു സ്ഥാപനങ്ങള്‍ ആയിരിക്കരുത്. (സെക്ഷന്‍ 8ന്റെ 1ആം വിശദീകരണം ശ്രദ്ധിക്കുക)
ചോദ്യത്തില്‍ത്തന്നെ കൊടുത്തിരിക്കുന്ന വിവരങ്ങളനുസരിച്ച് ഈ വ്യക്തി സപ്ലൈ ചെയ്യുന്ന സര്‍വീസ് സെക്ഷന്‍ 2(6)ലെ (i), (ii), (iv), (V) വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട്. സെക്ഷന്‍ 2(6)(iii)ല്‍ പറയുന്ന വ്യവസ്ഥ കൂടി പാലിക്കുന്നുണ്ടെങ്കില്‍ ഈ സപ്ലൈയെ എക്‌സ്‌പോര്‍ട്ട് ഓഫ് സര്‍വീസ് ആയി കണക്കാക്കാം. അങ്ങനെ പാലിക്കുന്നുണ്ടോ എന്നു നമുക്ക് നോക്കാം.
കഏടഠ ആക്റ്റിന്റെ സെക്ഷന്‍ 13(8)(യ) പ്രകാരം 'ഇന്റര്‍മീഡിയറി സര്‍വീസു'കളുടെ 'സപ്ലൈ സ്ഥലം' അഥവാ 'പ്ലെയ്‌സ് ഓഫ് സപ്ലൈ' എന്നത് സപ്ലയറുടെ സ്ഥലം ആണ്. ഇവിടെ നമ്മുടെ സപ്ലയര്‍ ഇന്ത്യയിലുള്ള വ്യക്തിയാണല്ലോ. അതിനാല്‍ സെക്ഷന്‍ 13(8)(b) പ്രകാരം, നമ്മുടെ സപ്ലയര്‍ നല്‍കുന്ന ബ്രോക്കര്‍-സര്‍വീസ് സപ്ലൈയുടെ ലൊക്കേഷന്‍ ഇന്ത്യയ്ക്കുള്ളിലാണ്.

ഈ വ്യക്തി ചെയ്യുന്ന സപ്ലൈയ്ക്ക് അതിനാല്‍ സെക്ഷന്‍ 2(6)(iii)ല്‍ പറയുന്ന വ്യവസ്ഥയായ '(iii) സര്‍വീസ് സപ്ലൈ നടത്തുന്ന സ്ഥലം, അഥവാ 'പ്ലെയ്‌സ് ഓഫ് സപ്ലൈ' ഇന്ത്യയ്ക്കു പുറത്തായിരിക്കണം;' എന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയില്ല.
ഇതുകൊണ്ട്, ഈ വ്യക്തി ചെയ്യുന്ന ബ്രോക്കര്‍-സര്‍വീസ് സപ്ലൈ, ഏടഠ നിയമത്തിനു കീഴില്‍ എക്‌സ്‌പോര്‍ട്ട് അല്ല. കഏടഠ ആക്റ്റിന് കീഴില്‍ വരുന്ന ഒരു ഇന്റര്‍-സ്റ്റേറ്റ് സപ്ലൈ ആയി വേണം ഈ വ്യക്തി ചെയ്യുന്ന സപ്ലൈയെ കണക്കാക്കാന്‍. നിലവില്‍ ഇത്തരം സര്‍വീസുകള്‍ക്കു മേലുള്ള കഏടഠ നിരക്ക് 18% ആണ്.

സേവനങ്ങളുടെ എക്‌സ്‌പോര്‍ട്ടിന് പൊതുവേ നികുതിബാധ്യതയില്ല. അവ 'exempted' വിഭാഗത്തില്‍ വരുന്നു. അതിനാല്‍ താങ്കള്‍ താങ്കളുടെ ക്ലയന്റ് നല്‍കുന്ന ബ്രോക്കര്‍ സേവനത്തെ എക്‌സ്‌പോര്‍ട്ട് ആയി തെറ്റായി രേഖപ്പെടുത്തിപ്പോയിട്ടുണ്ടെങ്കില്‍ അത് അപ്രതീക്ഷിതമായി വലിയ നികുതിബാധ്യതയ്ക്കും ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ക്കും വഴിവച്ചേക്കാം. ഇക്കാര്യം എപ്പോഴും ശ്രദ്ധയില്‍ വയ്ക്കുക.
'രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗുഡ്‌സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈ 'ഫെസിലിറ്റേറ്റ്' അല്ലെങ്കില്‍ 'അറേഞ്ച്' ചെയ്യുന്ന ബ്രോക്കര്‍ അല്ലെങ്കില്‍ ഏജന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തി' എന്നതാണ് ആ സെക്ഷനില്‍ 'ഇന്റര്‍മീഡിയറി' എന്നതിന് നല്‍കിയിരിക്കുന്ന നിര്‍വചനം. സ്വയമേവ ഗുഡ്‌സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈചെയ്യുന്ന വ്യക്തികളെ ഇന്റര്‍മീഡിയറി ആയി കണക്കാക്കുകയില്ല എന്നും ആ സെക്ഷനില്‍ പറയുന്നു. ഫെസിലിറ്റേറ്റ് ചെയ്യുകയെന്നാല്‍ സാധ്യവും സുഗമവും ആക്കി നല്‍കുക. അറേഞ്ച് ചെയ്യുകയെന്നാല്‍ ഏര്‍പ്പാടുചെയ്യുക. മറ്റു രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാട് നടത്താന്‍ സൗകര്യമൊരുക്കി നല്‍കുന്ന വ്യക്തിയാണ് ഇന്റര്‍മീഡിയറി. ഇന്റര്‍മീഡിയറി നല്‍കുന്ന ഈ സൗകര്യമൊരുക്കല്‍ സേവനമാണ് ഇന്റര്‍മീഡിയറി സര്‍വീസ്.
ഒരു പ്രധാന സര്‍വീസിന്റെ എന്തെങ്കിലും ഭാഗമോ അത് മുഴുവനായുമോ സബ്-കോണ്‍ട്രാക്റ്റ് ചെയ്തു നല്‍കുന്നതോ, ഔട്ട്‌സോഴ്‌സ് ചെയ്യുന്നതോ ആയ സാഹചര്യങ്ങളില്‍ ആ സബ്-കോണ്‍ട്രാക്റ്റര്‍ അല്ലെങ്കില്‍ ഔട്ട്‌സോഴ്‌സ് ചെയ്തുവാങ്ങിയ വ്യക്തി നല്‍കുന്ന സര്‍വീസുകള്‍ ഇന്റര്‍മീഡിയറി സര്‍വീസ് ആയി കണക്കാക്കുകയില്ല. കാരണം അയാള്‍ അവിടെ സ്വയമേവ ഒരു സര്‍വീസ് സപ്ലൈ ചെയ്യുകയാണ്. കേവലം മറ്റു രണ്ടു വ്യക്തികളുടെ ഇടപാട് നടത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയല്ല.
എന്താണ് ഇന്റര്‍മീഡിയറി സര്‍വീസ്:
ഇന്റര്‍മീഡിയറി സര്‍വീസ് എന്നാല്‍ എന്ത് എന്ന് കഏടഠ ആക്റ്റിന്റെ സെക്ഷന്‍ 2(13)ല്‍ പറയുന്നു.'രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗുഡ്‌സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈ 'ഫെസിലിറ്റേറ്റ്' അല്ലെങ്കില്‍ 'അറേഞ്ച്' ചെയ്യുന്ന ബ്രോക്കര്‍ അല്ലെങ്കില്‍ ഏജന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തി' എന്നതാണ് ആ സെക്ഷനില്‍ 'ഇന്റര്‍മീഡിയറി' എന്നതിന് നല്‍കിയിരിക്കുന്ന നിര്‍വചനം. സ്വയമേവ ഗുഡ്‌സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈചെയ്യുന്ന വ്യക്തികളെ ഇന്റര്‍മീഡിയറി ആയി കണക്കാക്കുകയില്ല എന്നും ആ സെക്ഷനില്‍ പറയുന്നു. ഫെസിലിറ്റേറ്റ് ചെയ്യുകയെന്നാല്‍ സാധ്യവും സുഗമവും ആക്കി നല്‍കുക. അറേഞ്ച് ചെയ്യുകയെന്നാല്‍ ഏര്‍പ്പാടുചെയ്യുക. മറ്റു രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാട് നടത്താന്‍ സൗകര്യമൊരുക്കി നല്‍കുന്ന വ്യക്തിയാണ് ഇന്റര്‍മീഡിയറി. ഇന്റര്‍മീഡിയറി നല്‍കുന്ന ഈ സൗകര്യമൊരുക്കല്‍ സേവനമാണ് ഇന്റര്‍മീഡിയറി സര്‍വീസ്.
ഒരു പ്രധാന സര്‍വീസിന്റെ എന്തെങ്കിലും ഭാഗമോ അത് മുഴുവനായുമോ സബ്-കോണ്‍ട്രാക്റ്റ് ചെയ്തു നല്‍കുന്നതോ, ഔട്ട്‌സോഴ്‌സ് ചെയ്യുന്നതോ ആയ സാഹചര്യങ്ങളില്‍ ആ സബ്-കോണ്‍ട്രാക്റ്റര്‍ അല്ലെങ്കില്‍ ഔട്ട്‌സോഴ്‌സ് ചെയ്തുവാങ്ങിയ വ്യക്തി നല്‍കുന്ന സര്‍വീസുകള്‍ ഇന്റര്‍മീഡിയറി സര്‍വീസ് ആയി കണക്കാക്കുകയില്ല. കാരണം അയാള്‍ അവിടെ സ്വയമേവ ഒരു സര്‍വീസ് സപ്ലൈ ചെയ്യുകയാണ്. കേവലം മറ്റു രണ്ടു വ്യക്തികളുടെ ഇടപാട് നടത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയല്ല.
CBIC പുറപ്പെടുവിച്ച Circular No. 159/15/2021GST dated 20 - 09 - 2021 എന്ന സര്‍ക്കുലര്‍ ഇന്റര്‍മീഡിയറി സര്‍വീസ് എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് വിശദമായി പറയുന്നു. എല്ലാ ബിസിനസുകാരും പ്രൊഫഷണലുകളും ആ സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത് നന്നായിരിക്കും.
ഐടി മേഖലയിലെ സ്ഥാപനങ്ങള്‍ വിദേശസ്ഥാപനങ്ങള്‍ക്കു സപ്ലൈ ചെയ്യുന്ന കോള്‍ സെന്റര്‍, ഗുഡ്‌സ് ഡെലിവറി, ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളില്‍ ചിലത് ഇന്റര്‍മീഡിയറി സര്‍വീസുകളായും ചിലത് ഇന്റര്‍മീഡിയറി അല്ലാത്ത സര്‍വീസുകളായും കണക്കാക്കുന്നു. ഇതിനെ സംബന്ധിച്ച വിശദമായ സംശയനിവാരണം CBIC പുറപ്പെടുവിച്ച Circular No. 107/26/2019 -GST dated 18 - 07- 2019 എന്ന സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. അതും വായിച്ചിരിക്കുന്നത് നന്നായിരിക്കും.
(ജി എസ് ടി വിദഗ്ധനാണ് ലേഖകന്‍. ഫോണ്‍: 98950 69926)