ജിഎസ്ടി വരുമാനം കുറയും, ഇ വെ ബില്‍ എണ്ണം അഞ്ചുമാസം മുന്‍പത്തെ നിലയില്‍
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇടിയുന്നതിന്റെ ശക്തമായ സൂചന
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിലില്‍ രാജ്യത്തെ ഇ വേ ബില്‍ എണ്ണം അഞ്ചു മാസം മുന്‍പത്തെ നിലയിലേക്കു താണു. ഏപ്രിലിലെ ബില്‍ സംഖ്യ 5.5 കോടിക്കും 5.8 കോടിക്കും ഇടയിലായിരിക്കും. ഏപ്രില്‍ 25 വരെ 4.89 കോടി ഇ വേ ബില്ലുകളാണു ജിഎസ്ടി നെറ്റ് വര്‍ക്കില്‍ ഉണ്ടായത്.പ്രതിദിന ശരാശരി 19.5 ലക്ഷം. മാര്‍ച്ചില്‍ 22.9 ലക്ഷമായിരുന്നു പ്രതിദിന ബില്ലുകളുടെ എണ്ണം. ഇത് 17 ശതമാനം കുറവാണ്. ഫെബ്രുവരിയില്‍ 22.8 ലക്ഷം ആയിരുന്നു ശരാശരി.
ഒരു മാസത്തെ വ്യാപാരത്തിന്റെ ജിഎസ്ടി പിറ്റേ മാസമാണു സര്‍ക്കാരില്‍ അടയ്ക്കുന്നത്. മാര്‍ച്ചില്‍ ജിഎസ്ടി പിരിവ് 1.41 ലക്ഷം കോടി എന്ന റിക്കാര്‍ഡില്‍ എത്തിയത് ഫെബ്രുവരിയിലെ വ്യാപാരം കൂടിയതുകൊണ്ടാണ്. മാര്‍ച്ചിലും വ്യാപാരം കൂടി. ഏപ്രിലിലെ പിരിവിന്റെ കണക്കില്‍ അതു കാണാം. എന്നാല്‍ മേയില്‍ ജിഎസ്ടി പിരിവ് കുത്തനെ കുറയും. ഏതാനും മാസങ്ങളായി ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണു നികുതി പിരിവ്. മേയില്‍ അതു ലക്ഷം കോടിക്കു താഴെ പോകാം. അതാണ് ഏപ്രിലില്‍ ഇ വേ ബില്‍ കുറഞ്ഞതിന്റെ ഫലം.
50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ചരക്കുകള്‍ നീക്കുന്നതിന് ഇ വേ ബില്‍ നിര്‍ബന്ധമാണ്. അതിനാല്‍ ബില്‍ എണ്ണം നികുതിയുടെയും വ്യാപാരത്തിന്റെയും നേര്‍സൂചികയാണ്.
50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ചരക്കുകള്‍ നീക്കുന്നതിന് ഇ വേ ബില്‍ നിര്‍ബന്ധമാണ്. അതിനാല്‍ ബില്‍ എണ്ണം നികുതിയുടെയും വ്യാപാരത്തിന്റെയും നേര്‍സൂചികയാണ്.