ബജറ്റ് പ്രാധാന്യം നല്‍കുന്ന 7 മേഖലകള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി
- സമഗ്രമായ വികസനം
- എല്ലാ വിഭാഗത്തിലേക്കുമുള്ള എത്തിച്ചേരല്‍
- അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപവും
- സാധ്യതകള്‍ പരമാവധി പ്രയോജപ്പെടുത്തല്‍
- ഹരിത വികസനം
- യുവ ശക്തി
- സാമ്പത്തിക മേഖല
2 ലക്ഷം കോടി രൂപ ചെലവില്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി തുടരും
ടൂറിസം വലിയ അവസരങ്ങള്‍ നല്‍കുന്നു. സംസ്ഥാനങ്ങളുമായും സ്വകാര്യ കമ്പനികളുമായും ചേര്‍ന്ന് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അവസരം ഒരുക്കും
ജനക്ഷേമ പദ്ധതികൾക്ക് എന്നും മുൻഗണന
ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്ന് ധനമന്ത്രി
ക്ഷേമ പദ്ധതികൾ വിവരിച്ച് നിർമല സീതാരാമൻ
ടെക്‌നോളജിക്ക് പ്രാധാന്യം
ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയാണ് ലക്ഷ്യം. പൗരന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് അതിനുള്ള അവസരം നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി.
നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ ആദ്യ മിനിറ്റുകള്‍
- അമൃതകാലത്തെ ആദ്യ ബജറ്റ്
- വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലുമെത്തും
- വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമെത്തും
- സമ്പദ്ഘടന ശരിയായ ദിശയില്‍
- ആഗോള പ്രതിസന്ധിക്കിടയിലും തലയുയര്‍ത്താവുന്ന നേട്ടം
ബജറ്റ് അവതരണം തുടങ്ങി
ഇത്തവണത്തെ ബജറ്റിന്റെ അടിസ്ഥാനം കഴിഞ്ഞ വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥ ശരിയായ പാദയിലെന്നും നിര്‍മലാ സീതാരാമന്‍. ലക്ഷ്യം പുരോഗതി.
2020-21ല്‍ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 9.2 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 6.7 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.4 ശതമാനം ആയി കുറയുമെന്നാണ് വിലയിരുത്തല്‍.