ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന് റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.