വിദേശനാണ്യ കരുതല്‍ ശേഖരം 588 ബില്യണ്‍ ഡോളറിലെത്തി
കരുതല്‍ സ്വര്‍ണ ശേഖരം കുറഞ്ഞു
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രില്‍ 28ന് അവസാനിച്ച ആഴ്ചയില്‍ 4.532 ബില്യണ്‍ ഡോളര്‍ (37,146 കോടി രൂപ) ഉയർന്ന് 588.78 ബില്യണ്‍ ഡോളറിലെത്തിയതായി (48 ലക്ഷം കോടി രൂപ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 2.164 ബില്യണ്‍ യുഎസ് ഡോളര്‍ (17,712 കോടി രൂപ) കുറഞ്ഞ് 584.248 ബില്യണ്‍ ഡോളറായി (8 ലക്ഷം കോടി രൂപ).
കറന്‍സി ആസ്തിയും സ്വര്‍ണവും
അവലോകന ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 519.485 ബില്യണ്‍ ഡോളറിലെത്തി . കരുതല്‍ സ്വര്‍ണ ശേഖരം 494 മില്യണ്‍ ഡോളർ കുറഞ്ഞ് 45.657 ബില്യണ്‍ ഡോളറായി.
എക്കാലത്തെയും ഉയര്‍ന്ന നിരക്ക്
2021 ഒക്ടോബറില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 52 ലക്ഷം കോടി രൂപയെത്തിയിരുന്നു (645 ബില്യണ്‍ ഡോളര്‍). 2022ല്‍ ഡോളറിനിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ ആർ.ബി.ഐ വിപണിയിൽ ഡോളർ വിറ്റഴിച്ചിരുന്നു. ഇതോടെയാണ് വിദേശനാണ്യ കരുതല്‍ ശേഖരം പിന്നീട് കുറഞ്ഞത്.