ജനുവരിയില്‍ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു

ജനുവരിയിലെ വ്യാപാരക്കമ്മി 1775 കോടി ഡോളറായി

Update:2023-02-15 15:56 IST

Infographic vector created by freepik - www.freepik.com

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ജനുവരിയില്‍ ഇടിഞ്ഞു. കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 3523 കോടി ഡോളറായിരുന്നു. 2022 ഡിസംബറിലെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറാണ്. 2022 ജനുവരിയിലെ 5257 കോടി ഡോളറില്‍ നിന്ന് അവലോകന മാസത്തിലെ ഇറക്കുമതി 3.63 ശതമാനം ഇടിഞ്ഞ് 5066 കോടി ഡോളറിലെത്തി.

വ്യാപാര കമ്മി

ഡിസംബറിലെ 2376 കോടി ഡോളറില്‍ നിന്ന് ജനുവരിയിലെ വ്യാപാര കമ്മി 1775 കോടി ഡോളറായി.നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 8.51 ശതമാനം ഉയര്‍ന്ന് 36,925 കോടി ഡോളറിലെത്തി. ഈ കാലയളവിലെ ഇറക്കുമതി 21.89 ശതമാനം വര്‍ധിച്ച് 60,220 കോടി ഡോളറിലെത്തി. 

ഉയർന്നതും കുറഞ്ഞതും 

ഈ കാലയളവിലെ പ്രധാന കയറ്റുമതികളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ആഗോള ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ പരുത്തി, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇരുമ്പയിര്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.  

Tags:    

Similar News