എന്തുകൊണ്ട് ഈ വിലക്കയറ്റം? കാരണങ്ങള്‍ അറിയാം
ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പോക്കറ്റ് കാലിയാകുന്നതാണ് അവസ്ഥ.
കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയായി വിലക്കയറ്റവും. അവശ്യ സാധനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പോയാലും ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പോക്കറ്റ് കാലിയാകുന്നതാണ് അവസ്ഥ.
കഴിഞ്ഞ രണ്ടു വര്‍ഷമായി ടി വി, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും എല്ലാം ആവശ്യം വേണ്ട സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ്പ് എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായി. എ്തിന് മരുന്നുകള്‍ക്കുപോലും തീവിലയായി.
അസംസ്‌കൃത വസ്തുക്കളുടെയും വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടേയും വില വര്‍ധനവും ദൗര്‍ലഭ്യവും മൂലം ഉല്‍പ്പാദകര്‍ പ്രതിസന്ധിയിലാണ്. അങ്ങനെ വ്യവസായങ്ങള്‍ക്ക് ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളുടെ ചുമലില്‍ വെക്കുകയുണ്. അലൂമിനിയം, സിങ്ക് എന്നിവയുടെ ഉത്പാദനം കുറഞ്ഞതിനാല്‍ അവയുടെ വിലയില്‍ 33 മുതല്‍ 55 % വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ചെമ്പിന്റെ വില ഏപ്രില്‍ മാസത്തില്‍ ഒരു ടണ്ണിന് 10,000 ഡോളര്‍ വരെ ഉയര്‍ന്നു ഇപ്പോള്‍വില 9992 ഡോളര്‍. കംപ്യുട്ടര്‍, കാറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന മൈക്രോ ചിപ്പ് ക്ഷാമം കാരണം ഉല്‍പാദനം കുറയാന്‍ കാരണമായി. ഉപഭോക്തൃ ഉല്‍പന്ന വിലസൂചിക നവംബര്‍ മാസത്തില്‍ 4.9 %ആയിരുന്നത് ഡിസംബറില്‍ 5.6 %ായി ഉയര്‍ന്നു.
നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മൊത്ത വില സൂചിക യഥാക്രമം 14.23 %, 13.56 % എന്നിങ്ങനെയായിരുന്നു. വര്‍ധിച്ച ക്രൂഡ് ഓയില്‍ വില (വാര്‍ഷിക ഉയര്‍ച്ച 35.18 %), ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മിനറല്‍ ഓയില്‍ 8.8 %, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ 2.58 % വിലയും വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കി. അസംസ്‌കൃത വസ്തുക്കളുടെ നിലവിലെ വില കഴിഞ്ഞ 8 മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
ഇതുകൂടാതെ പല ഉപഭോക്തൃ ഉല്‍പന്നങ്ങളുടെയും ജി എസ് ടി നിരക്കില്‍ ജനുവരി ഒന്നു മുതല്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ചെരുപ്പുകള്‍ക്ക് ജി എസ് ടി 5 % നിന്ന് 12 ശതമാനമാക്കി.
കോവിഡ് മൂലം ചൈനയില്‍ നിന്നുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതും വില വര്‍ധനവിന് ആക്കം കൂടിയിട്ടുണ്ട്. ഉല്‍പാദന ചെലവ് വര്‍ധിക്കുന്നതുമൂലം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് മൂലം ഉപഭോക്തൃ വില സൂചികയും ഉയരുകയാണ്. വിപണി മുഴുവനായി പരിശോധിച്ചാല്‍ വിലക്കയറ്റം എല്ലാ മേഖലയിലും ദൃശ്യമാണ്.