ഇന്ത്യ 7 ശതമാനത്തിന് മുകളില്‍ വളരുമോ, പ്രവചനം തിരുത്തി സ്ഥാപനങ്ങള്‍

ഒന്നാം പാദഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എസ്ബിഐ, മൂഡീസ് ഉള്‍പ്പടെയുള്ളവര്‍ വളര്‍ച്ചാ നിരക്ക് പുതുക്കി നിശ്ചയിച്ചത്

Update:2022-09-02 17:05 IST

Arrow vector created by pch.vector - www.freepik.com

2022-23 സാമ്പത്തിക വര്‍ഷത്തെ (FY23) ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (GDP Growth Forecast)  സംബന്ധിച്ച പ്രവചനങ്ങള്‍ പുതുക്കി വിവിധ സ്ഥാപനങ്ങള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എസ്ബിഐ, മൂഡീസ് ഉള്‍പ്പടെയുള്ളവര്‍ വളര്‍ച്ചാ നിരക്ക് പുതുക്കി നിശ്ചയിച്ചത്. ആദ്യ പാദത്തില്‍ 13.5 ശതമാനം വളര്‍ച്ചാണ് ഇന്ത്യ നേടിയത്. ഇക്കാലയളവില്‍ ഇന്ത്യ 16.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ആര്‍ബിഐയുടെ പ്രവചനം.

Read More: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 13.5 ശതമാനം

2022-23 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 6.8 ശതമാനം വളരുമെന്നാണ് എസ്ബിഐയുടെ പുതുക്കിയ പ്രവചനം. നേരത്തെ എസ്ബിഐ പറഞ്ഞിരുന്നത് ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. സിറ്റി ഗ്രൂപ്പും 2022-23 കാലയളവിലെ വളര്‍ച്ച നിരക്ക് 8 ശതമാനത്തില്‍ നിന്ന് 6.7ലേക്ക് കുറച്ചു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചിന്റെ വിലയിരുത്തല്‍. 7.2ല്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് 7 ശതമാനം ആയി ഗോള്‍ഡ്മാന്‍ പുതുക്കിയത്.

Read More: Explained: സമ്പദ്‌വ്യവസ്ഥ വളരുകയാണോ, ജിഡിപി കണക്കുകള്‍ പറയുന്നത്

മൂഡീസും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനം കുറച്ച് 8.8 ആയി പുനര്‍ നിര്‍ണയിച്ചു. ഈ സാമ്പത്തിക വര്‍ഷം രാജ്യം 7 ശതമാനത്തിന് മുകളില്‍ വളര്‍ച്ച നേടുമെന്ന് ഫിനാന്‍സ് സെക്രട്ടറി ടിവി സോമനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെയും ആര്‍ബിഐയുടെയും പ്രവചനങ്ങളും കേന്ദ്രത്തിന്റെ കാഴ്ചപ്പാടിന് സമാനമാണ്. 7.4 ശതമാനം, 7.2 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫിന്റെയും ആര്‍ബിഐയുടെയും വളര്‍ച്ചാ പ്രവചനം.

Tags:    

Similar News