പുതിയ സീപ്ലെയിന്‍ റൂട്ടില്‍ കേരളമില്ല

ഗുജറാത്ത്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളാണ് പുതിയ സീപ്ലെയിന്‍ റൂട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

Update: 2023-03-17 04:13 GMT

image:@civilaviation.gov.in/twitter/canva

ഉഡാന്‍ പദ്ധതി പ്രകാരം സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 25 വാട്ടര്‍ എയറോഡ്രോമുകളെ ബന്ധിപ്പിക്കുന്ന പുതുതായി കണ്ടെത്തിയ 56 സീപ്ലെയിന്‍ റൂട്ടുകളില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ്.

പുതിയ റൂട്ടുകള്‍

ഗുജറാത്ത്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളാണ് പുതിയ സീപ്ലെയിന്‍ റൂട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നിലവിലുള്ളത്

ഈ സ്‌കീമിന് കീഴില്‍ നിലവില്‍ 9 ഹെലിപോര്‍ട്ടുകളും, രണ്ട് വാട്ടര്‍ എയ്റോഡ്രോമുകളും 74 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 469 റൂട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയില്‍ അനുവദിച്ച 948 റൂട്ടുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ളത് 469 റൂട്ടുകള്‍ മാത്രമാണെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയ കണക്കുകളില്‍ സൂചിപ്പിക്കുന്നു.



Tags:    

Similar News