റിയാദ് എയര്‍: പുതിയ ദേശീയ വിമാനക്കമ്പനിയുമായി സൗദി അറേബ്യ

റിയാദ് എയര്‍ അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള ലോകോത്തര വിമാന കമ്പനിയായിരിക്കും

Update:2023-03-13 10:21 IST

Image:@Public Investment Fund/twitter

റിയാദ് എയര്‍ എന്ന പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന കമ്പനിയാണ് റിയാദ് എയര്‍.

ലോകോത്തര വിമാന കമ്പനി

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാനാണ് റിയാദ് എയറിന്റെ ചെയര്‍മാന്‍. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസിന്റെ മുന്‍ മേധാവി ടോണി ഡൊഗ്ലസിനെ നിയമിച്ചു. റിയാദ് എയര്‍ അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള ലോകോത്തര വിമാന കമ്പനിയായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം

2030 ഓടെ ലോകത്തെ 100 ല്‍ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. കൂടാതെ രണ്ട് ലക്ഷം തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദിലെ വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ റിയാദ് എയര്‍ വലിയ പങ്ക് വഹിക്കും.

Tags:    

Similar News