കൃഷിനാശം വിലയിരുത്താനും നഷ്ടപരിഹാരം നൽകാനും 'സ്മാർട്' സോഫ്റ്റ്‌വെയർ

Update: 2019-08-15 06:35 GMT

പ്രളയത്തിൽ വന്ന കൃഷി നാശം വിലയിരുത്താനും നഷ്ടപരിഹാരം വിലയിരുത്തി നടപടിയെടുക്കാനും പുതിയ സോഫ്റ്റ്‌വെയർ ഒരുങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി സജ്ജമാക്കാനും സംസ്ഥാന സർക്കാർ മുൻകൈ എടുത്തുള്ള സ്മാർട് (സിസ്റ്റം ഫോർ മോണിറ്ററിങ് അഗ്രികൾച്ചർ റിലീഫ് ട്രാൻസാക്ഷൻസ്) എന്ന സോഫ്റ്റ്‌വെയറിലൂടെ കഴിയും. തത്സമയം നാശനഷ്ടങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാൽ നഷ്ടപരിഹാരം വേഗം നൽകാൻ ആകുമെന്നതാണ് നേട്ടം.

കർഷകർക്കും നിരവധി പ്രയോജനങ്ങളാണ് ഈ സോഫ്റ്റ്‌വെയർ കൊണ്ടുള്ളത്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനും കൃഷി ഭവനിലൂടെ നേരിട്ടെത്തി അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. അപേക്ഷ ലഭിക്കുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്തി വിലയിരുത്തൽ നടത്താനും അവ സോഫ്റ്റ്‌വെയറിലൂടെ അപ്ഡേറ്റ് ചെയ്യാനുമൊക്കെയുള്ള സൗകര്യം 'സ്മാർട്' ഒരുക്കിയിട്ടുണ്ട്.

നഷ്ടപരിഹാരം സ്മാർട് ഉപയോഗപ്പെടുത്തി ബ്ലോക്ക്‌ തലത്തിൽ നിന്നോ ജില്ലാ തലത്തിൽ ബാങ്ക്‌ വഴി വിതരണം ചെയ്യും. അതിനായി ഇപ്പോഴത്തെ കൃഷി നഷ്ടങ്ങൾ രേഖപ്പെടുത്തി തുടങ്ങി.

Similar News