പ്രതിസന്ധിയിലും ദേശീയപാത നിര്‍മാണത്തിന് അതിവേഗം
18 മണിക്കൂര്‍ കൊണ്ട് 25.54 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ച് റെക്കോര്‍ഡ് നേട്ടവുമായി ദേശീയപാത അതോറിറ്റി
കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 2020-21 സാമ്പത്തിക വര്‍ഷത്തെ ദേശീയപാത നിര്‍മാണം അതിവേഗത്തില്‍ മുന്നേറുന്നു. 2021 ഏപ്രില്‍- ജനുവരി കാലയളവില്‍ പ്രതിദിനം 30 കിലോമീറ്റര്‍ എന്ന വേഗതയിണ് ദേശീയപാത നിര്‍മാണം നടക്കുന്നത്. 2019-20 വര്‍ഷത്തില്‍ ഇത് പ്രതിദിനം 28 കിലോമീറ്റര്‍ എന്ന നിലയിലായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷമാണ് ദേശീയപാത നിര്‍മാണം പ്രതിദിനം 30 കിലോമീറ്റര്‍ എന്ന തോതിലെത്തിയത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഫെബ്രുവരി, മാര്‍ച്ച് കാലയളവില്‍ ദേശീയപാത നിര്‍മാണം അതിവേഗതയിലാണ് നടക്കുന്നത്.
ദേശീയപാത നിര്‍മാണം പ്രതിദിനം 40 കിലോമീറ്റര്‍ വേഗതയിലെത്തുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സാധാരണയായി, ജനുവരി-മെയ് കാലയളവില്‍ നിര്‍മാണം അതിന്റെ ഉച്ചസ്ഥായിയിലെത്തും.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രതിദിനം 21 ശതമാനം മുതല്‍ പ്രതിദിനം 30.5 കിലോമീറ്റര്‍ വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞകാലയളവില്‍ ഇത് പ്രതിദിനം 25.2 കിലോമീറ്ററായിരുന്നു.
അതിനിടെ കഴിഞ്ഞദിവസം 18 മണിക്കൂര്‍ കൊണ്ട് 25.54 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ച് ദേശീയപാത അതോറിറ്റി റെക്കോര്‍ഡിട്ടിരുന്നു. എന്‍എച്ച് 56 ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലാണ് 1 മണിക്കൂര്‍ കൊണ്ട് 25.54 കിലോമീറ്റര്‍ നാലുവരി പാത നിര്‍മിച്ചത്.