ഇന്ത്യയ്ക്ക് ട്വിറ്ററിന്റെ വക 100 കോടി
ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും ഹോസ്പിറ്റലുകള്‍ക്കുള്ള മെഷിനറികളും വാങ്ങുന്നതിനാകും തുക ചെലവഴിക്കുക
കോവിഡിന്റെ രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്തിന് സഹായഹസ്തവുമായി മൈക്രോ ബ്ലോഗിംഗ് സ്ഥാപനമായ ട്വിറ്റര്‍. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ യുഎസ്എ എന്നീ എന്‍ജിഒ വഴി 15 മില്യണ്‍ ഡോളര്‍ (ഏകദേശം 100 കോടി രൂപ) സംഭാവന ചെയ്തതായി ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജാക്ക് പാട്രിക് ഡോര്‍സെ ട്വീറ്റ് ചെയ്തു.
കെയറിന് 10 മില്യണ്‍ ഡോളറും മറ്റു രണ്ട് എന്‍ജിഒ വഴി 2.5 മില്യണ്‍ ഡോളര്‍ വീതവുമാണ് സംഭാവന ചെയ്തിരിക്കുന്നത്. ലഭ്യമായിരിക്കുന്ന തുക ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്, വെന്റിലേറ്ററുകള്‍, ബിപാപ് (ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍), കണ്ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ തുടങ്ങിയ മെഷീനുകള്‍ വാങ്ങുന്നതിനാകും ലഭ്യമായ തുക ഉപയോഗിക്കുകയെന്ന് എന്‍ജിഒകള്‍ വ്യക്തമാക്കുന്നു.
കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍, ബെഡ് എന്നിവയുടെയെല്ലാം ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അതേസമയം ഓരോ ദിവസവും നാലു ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്.